ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ സ്കോറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയത്. ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ റെക്കോഡിനൊപ്പമെത്താന്‍ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു.
ക്രീസില്‍ അപകടകാരിയായ ആന്ദ്രേ റസ്സല്‍. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഇഷാന്ത് ശര്‍മ്മയുടെ അത്യുഗ്രന്‍ പന്ത് റസ്സലിന്റെ കുറ്റി പിഴുതു. ഈഷാന്തിന്റെ യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ റസ്സല്‍ വീണു പോവുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും മികച്ച പന്തിനെ അഭിനന്ദിക്കാനും റസ്സല്‍ മടിച്ചില്ലാ.
YORKED! 🎯
— IndianPremierLeague (@IPL) April 3, 2024
Ishant Sharma with a beaut of a delivery to dismiss the dangerous Russell!
Head to @JioCinema and @StarSportsIndia to watch the match LIVE#TATAIPL | #DCvKKR | @ImIshant pic.twitter.com/6TjrXjgA6R
19 പന്തില്‍ 4 ഫോറും 3 സിക്സുമായി 41 റണ്‍സാണ് റസ്സല്‍ നേടിയത്. ഈഷാന്ത് ശര്‍മ്മയുടെ അവസാന ഓവറില്‍ 8 റണ്‍സ് മാത്രം വന്നതോടെ കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.