കൊൽക്കത്തൻ ബാറ്റിങ് വിസ്ഫോടനം 🔥🔥 20 ഓവറുകളിൽ നേടിയത് 272 റൺസ്.

b2b9c174 efb1 4e6d bdef d59952c28198

വിശാഖപട്ടണത്ത് വിസ്ഫോടനം സൃഷ്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു റെക്കോർഡ് ബാറ്റിംഗ് പ്രകടനമാണ് കൊൽക്കത്ത കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറുകളിൽ 272 റൺസാണ് സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണ് ഇത്. മുൻപ് 2024 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് 277 റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ കൊൽക്കത്തയുടെ ഈ തട്ടുപൊളിപ്പൻ പ്രകടനം. കൊൽക്കത്തക്കായി അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കിയ സുനിൽ നരേയൻ, രഘുവംശി എന്നിവരാണ് മികവ് പുലർത്തിയത്.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കൊൽക്കത്തയ്ക്ക് സോൾട്ടും നരയ്നും ചേർന്ന് നൽകിയത് ഇരുവരും പവർപ്ലേ ഓവറുകളിൽ തന്നെ. തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കി.

ഡൽഹിയുടെ മുഴുവൻ ബോളർമാരെയും അടിച്ചൊതുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നരെയൻ നീങ്ങിയത്. ആദ്യ ഓവറുകളിൽ തന്നെ അതിനുള്ള സൂചന ലഭിക്കുകയുണ്ടായി. ശേഷം മത്സരത്തിൽ കൊൽക്കത്തയുടെ ഒരു ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 21 പന്തുകളിൽ നിന്നാണ് നരെയൻ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. സോൾട്ട്(18) പുറത്തായെങ്കിലും പകരക്കാരനായി എത്തിയ രഘുവംശിയും നരേയ്നൊപ്പം വെടിക്കെട്ട് തീർത്തു.

Read Also -  "എനിക്ക് ഇതൊന്നും പ്രശ്നമല്ല.. ഞാൻ മുമ്പും നായകനല്ലാതെ കളിച്ചിട്ടുണ്ട്"- മുംബൈ ടീമിനെപ്പറ്റി പ്രതികരിച്ച് രോഹിത്.

മത്സരത്തിൽ രഘുവംശി 27 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 54 റൺസാണ് നേടിയത്. നരെയ്ൻ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഐപിഎൽ സ്കോർ മത്സരത്തിൽ സ്വന്തമാക്കി. മത്സരത്തിൽ 39 പന്തുകൾ നേരിട്ട നരെയ്ൻ 7 ബൗണ്ടറികളും 7 സിക്സറകളും അടക്കം 85 റൺസാണ് നേടിയത്. ഇരുവരും പുറത്തായ ശേഷം ഡൽഹി അല്പം ആശ്വാസം കൊണ്ടു.

എന്നാൽ അത് അടുത്ത വെടിക്കെട്ടിന് മുൻപുള്ള ശാന്തത മാത്രമായിരുന്നു. ആൻഡ്രെ റസലും ശ്രേയസ് അയ്യരും ചേർന്ന് ഡൽഹിയെ പൂർണമായും ഇല്ലാതാക്കാൻ തുടങ്ങി. ബോളർമാർക്ക് പിച്ചിൽ നിന്ന് യാതൊരു സഹായവും ലഭിക്കാതെ വന്ന സാഹചര്യത്തിൽ, പൂർണ്ണമായും അവസ്ഥകൾ മുതലെടുക്കാൻ റസലിന് സാധിച്ചു.

അയ്യർ മത്സരത്തിൽ 11 പന്തുകളിൽ 18 റൺസ് നേടി പുറത്തായെങ്കിലും റസൽ തന്റെ പ്രഹരം അവസാന ഓവറുകളിലും ആവർത്തിക്കുകയായിരുന്നു. റസലിനൊപ്പം അവസാന ഓവറുകളിൽ റിങ്കൂ സിങ്ങും തന്റെ പ്രഹരശേഷി പ്രകടിപ്പിച്ചു. മത്സരത്തിൽ 8 പന്തുകൾ നേരിട്ട റിങ്കു ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 26 റൺസാണ് നേടിയത്. റസൽ മത്സരത്തിൽ 19 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 41 റൺസ് സ്വന്തമാക്കി. ഇങ്ങനെ കൊൽക്കത്ത 272 റൺസ് എന്ന റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു.

Scroll to Top