ദക്ഷിണാഫ്രിക്കെതിരെയുളള ആദ്യ ട്വന്റി20 മത്സരത്തിലെ ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. 212 റൺസ് വിജയലക്ഷ്യം മുന്നിൽ വെച്ചിട്ടും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലാ. എന്നാൽ ഇപ്പോൾ ടീമിന്റെ തോൽവിയെ പോസിറ്റീവായിട്ടാണ് മുന്‍ താരമായ വസീം ജാഫര്‍ കാണുന്നത്.
“ഓപ്പണർമാരിൽ ഒരാൾ അത്യാവശ്യം നല്ല സ്കോർ നേടിയത് ആശ്വാസകരമായ കാര്യമാണ്. ഒരാൾ തിളങ്ങുമ്പോൾ പിന്നാലെ വരുന്നവർക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിയും. ഇവിടെയും അതാണ് സംഭവിച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരെ വളരെ നിസാരമായിട്ടാണ് ഇന്ത്യൻ ടീം നേരിട്ടത് ജാഫർ വ്യക്തമാക്കി”.
ഇന്ത്യ ഉയർത്തിയ 212 റൺസ് ഡേവിഡ് മില്ലറുടെ മിന്നൽ പ്രകടനത്തിലൂടെ അനയാസം മറികടക്കാൻ സാധിച്ചു. 31 പന്തിൽ 64 റൺസെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇന്ത്യൻ താരങ്ങളുടെ ഫിനിഷിങിനെ കുറിച്ചും ജാഫർ പ്രതികരിച്ചു. “ഹാർദിക് പാണ്ട്യയും റിഷഭ് പന്തും ആഞ്ഞടിച്ച് കളിച്ചാണ് ടീമിനെ 200 വരെ എത്തിച്ചത്. ഫിനിഷർമാർ എന്ന നിലയിൽ വലിയ ഷോട്ടുകൾ അടിക്കാൻ അവർക്ക് സാധിച്ചു”.
ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ പിന്തുടര്‍ന്ന ജയിച്ച ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച നടക്കും.