രസകരമായ കാഴ്ച്ചകളും കാണികളെ ചിരിപ്പിച്ചു കൊണ്ടും യൂറോപ്യൻ ക്രിക്കറ്റ്‌


യൂറോപ്യൻ രാജ്യങ്ങളുടെ ക്രിക്കറ്റ്‌ ടൂർണമെന്റായ ഇ.സി.എൽ എന്ന ക്രിക്കറ്റ്‌ ലീഗിൽ അപ്രതീക്ഷിതമായി നടന്ന സംഭവമാണ് ഇപ്പോൾ വൈറലായി മാറികൊണ്ടിരിക്കുന്നത്. ഈ രസകരമായ നിമിഷം നടന്നത് ബാർബേറിയൻ ഇണ്ണിങ്സിലായിരുന്നു. വിനോറാഡിയുടെ ബൗളർ ബൗള്‍ ചെയ്ത നിമിഷം തന്നെ ബാർബേറിയൻസിന്റെ നോൺ സ്ട്രിക്കർ ഒരു റണിന് വേണ്ടി ഓട്ടം ആരംഭിച്ചിരുന്നു. എന്നാൽ ബാറ്റർക്ക് അടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കീപ്പർ പന്ത് പിടിക്കുകയും വിക്കെറ്റിലേക്ക് എറിയുകയും ചെയ്തു.

എന്നാൽ പന്ത് സ്റ്റെമ്പിൽ തട്ടിയില്ല എന്ന് ഉറപ്പായതോടെ ബാറ്റര്‍ സിംഗിളിനു വേണ്ടി ഓടുകയായിരുന്നു. ഇത് കണ്ടപ്പാടെ കീപ്പർ പിച്ചിന്റെ നടുവിലെത്തുകയും പന്ത് എടുത്ത് ബൗളർക്ക് ഉടനെ തന്നെ പാസ്സ് ചെയ്യുകയും ചെയ്തു. എല്ലാം വളരെ വേഗത്തിലായത് കൊണ്ട് ബൗളർക്ക് പന്ത് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.

ഇത് കണ്ടതോടെ മറുവശത്ത് നിൽക്കുന്ന ബാറ്റ്സ്മാൻ രണ്ടാമത് ഓടാനായി വിളിക്കുകയും ഇരുവരും ഓടുകയും ചെയ്തു. ഇതേസമയം കീപ്പർ നോൺ സ്ട്രിക്കറിൽ എത്തുകയും ആ സമയം കൊണ്ട് റണ്ണർ ക്രീസിലെത്തുകയും ചെയ്തു. തുടർന്ന് സ്ട്രൈക്കർ എൻഡിലേക്ക് ത്രോ ചെയുകയായിരുന്നു. ഇവിടെയും കളിക്കാരനു പന്ത് എടുക്കാൻ കഴിയാത്തത് കൊണ്ട് ഒരു റൺ എടുക്കുകയായിരുന്നു. ഈ രസകരമായ കാഴ്ച്ച കണ്ട് കാണികൾക്ക് ചിരിക്കാനുള്ള വകയായി മാറുകയും ചെയ്തു.