അന്ന് ധോണി ചെയ്തു. ഇനി രോഹിത് ശര്‍മ്മയുടെ അവസരമാണ്. ടീം ലൈനപ്പിലെ മാറ്റം നിര്‍ദ്ദേശിച്ച് വസീം ജാഫര്‍.

രോഹിത് ശര്‍മ്മ നാലാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയാല്‍ റിഷഭ് പന്തിനു ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇങ്ങനെ ചെയ്താല്‍ റിഷഭ് പന്തിനെ നന്നായി ഉപയോഗപ്പെടുത്താം എന്നാണ് വസീം ജാഫര്‍ കരുതുന്നത്.

വരുന്ന ടി20 ലോകകപ്പിലേക്ക് തന്‍റെ ബാറ്റിംഗ് ലൈനപ്പും ട്വിറ്ററിലൂടെ പങ്കുവച്ചു. ” റിഷഭ് പന്തിനെ ഓപ്പണിംഗില്‍ കൊണ്ടുവരുന്നത് വഴി ടി20യില്‍ ഏറ്റവും മികച്ച പ്രകടനം കാണാനാകും എന്നാണ് ഞാന്‍ കരുതുന്നത്. 2013 ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയെ ധോണി ഓപ്പണറാക്കി. പിന്നീട് നടന്നത് ചരിത്രം. ഇനി പന്തിനെ ഓപ്പണറാക്കേണ്ട സമയമാണ് ”

Rishab Pant vs New Zealand

കെല്‍ രാഹുല്‍, റിഷഭ് പന്ത്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തന്‍റെ ലൈനപ്പിലെ ടോപ്പ് ഫൈവ് എന്നും പറഞ്ഞു.

മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ റിഷഭ് പന്ത് ഓപ്പണ്‍ ചെയ്തിരുന്നു. രണ്ട് ഇന്നിംഗ്സില്‍ 27 റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം.

Previous articleലോകകപ്പ് സ്ക്വാഡില്‍ മാറ്റം വേണമെന്ന് അസ്ഹറുദ്ദീൻ. പകരക്കാരനെ പ്രഖ്യാപിച്ചത് ഇഷ്ടപ്പെടാതെ ആരാധകര്‍
Next articleതകര്‍പ്പന്‍ ഫിഫ്റ്റിയുമായി സ്മൃതി മന്ദാന. 20 പന്ത് ബാക്കി നില്‍ക്കേ വിജയവുമായി ഇന്ത്യ