തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സ്മൃതി മന്ദാന. 20 പന്ത് ബാക്കി നില്‍ക്കേ വിജയവുമായി ഇന്ത്യ

smriti mandhana scaled

സ്മൃതി മന്ദാന പുറത്താകതെ നേടിയ 79 റണ്‍സിന്‍റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് വനിതകളെ 8 വിക്കറ്റിന് ഇന്ത്യ തോല്‍പ്പിച്ചു. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 20 പന്തുകള്‍ ശേഷിക്കേ മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി. സ്കോര്‍ – ഇംഗ്ലണ്ട് 142/6(20) ഇന്ത്യ 146/2 (16.4)

Fcj5iIgaUAApqIk

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനു മോശം തുടക്കമാണ് ലഭിച്ചത്. 54 ന് 5 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത് ഫ്രെയ കെമ്പിന്‍റെയും – മൈയ ബൗച്ചിയറിന്‍റെ കൂട്ടുകെട്ടാണ്. 17 കാരിയായ ഫ്രെയ കെമ്പ് 37 പന്തില്‍ 3 ഫോറും 3 സിക്സും ഉള്‍പ്പെടെ 51 റണ്‍സ് നേടി. മൈയ ബൗച്ചിയര്‍ 26 പന്തില്‍ നിന്നും 34 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

ഇന്ത്യക്ക് വേണ്ടി സ്നേഹ് റാണ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രേണുക സിങ്ങ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Read Also -  സുവർണ നേട്ടവുമായി സഞ്ജു.. തന്റെ 12ആം ഐപിഎൽ സീസണിൽ നാഴികക്കല്ല് പിന്നിട്ടു..

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഷഫാലി വെര്‍മ (20) ആദ്യം പുറത്താവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 55 റണ്‍സ് പിറന്നിരുന്നു. ഹേമലെത (9) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറിനൊപ്പം (29) സ്മൃതി മന്ദാന വിജയത്തിലേക്ക് നയിച്ചു. 53 പന്തില്‍ 13 ഫോര്‍ അടക്കമാണ് സ്മൃതി മന്ദാന 79 റണ്‍സ് സ്കോര്‍ ചെയ്തത്.

പരമ്പരയിലെ അവസാന മത്സരം സെപ്തംബര്‍ 15 ന് നടക്കും.

Scroll to Top