സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടീം ബാലന്‍സ് ഉണ്ടായിരുന്നില്ലാ എന്ന് ചൂണ്ടികാട്ടി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. താക്കൂറിനു ശേഷം വേറെ ആരും ബാറ്റ് ചെയ്യാനുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
സൗത്താഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 51 ന് 4 എന്ന നിലയിലായിരുന്നു. പിന്നീട് സഞ്ചു സാംസണ്‍ (43 പന്തില്‍ 86) ശ്രേയസ്സ് അയ്യര്‍ (37 പന്തില്‍ 50) താക്കൂര്‍ (33 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് ലക്ഷ്യത്തിനടുത്ത് വരെ എത്തിച്ചത്.
“ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിൽ, ശാർദൂലിന് ശേഷം മറ്റുള്ളവർ, 8, 9, 10, 11 എന്നീ നമ്പര്‍ താരങ്ങളാണ്, അവർക്ക് സംഭാവന ചെയ്യാൻ കഴിയില്ല.”
“ഷഹബാസ് അഹമ്മദിനെ കളിക്കുന്നത് ഇത് പരിഹരിക്കുമായിരുന്നു. അവൻ ഇടംകൈയ്യൻ സ്പിൻ ബൗൾ ചെയ്യുന്നതോടൊപ്പം നല്ല ബാറ്റ്സ്മാനാണ്. ദീപക് ചാഹറിന് പോലും ബാറ്റ് ചെയ്യാൻ കഴിയും. ഇവര്‍ രണ്ട് പേരും നിങ്ങൾക്ക് ആറാമത്തെയും ഏഴാമത്തെയും ബൗളിംഗ് ഓപ്ഷൻ നൽകും ” വസീം ജാഫര്‍ ക്രിക്ക് ഇന്‍ഫോ ഷോയില്‍ പറഞ്ഞു