സഞ്ചു സാംസണ്‍ ചെയ്തത് ശരിയായില്ലാ. ശ്രേയസ്സ് അയ്യര്‍ നന്നായി കളിച്ചു എന്ന് മുന്‍ പാക്ക് താരം

shreyas and sanju samson

ടോപ്പ് ഇന്‍റര്‍നാഷണല്‍ ടീമുകള്‍ക്കെതിരെ കളിച്ച് സഞ്ചു സാംസണ് മത്സര പരിചയമില്ലെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ക്രമാന്‍ അക്മല്‍. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ നിമിഷങ്ങളില്‍ സഞ്ചു ആക്രമണ ബാറ്റിംഗ് നടത്തിയില്ലാ എന്നാണ് അക്മല്‍ ചൂണ്ടികാട്ടുന്നത്.

40 ഓവർ മത്സരമായതിനാല്‍ സഞ്ചു മികച്ച സ്‌ട്രൈക്ക് റേറ്റിൽ കളിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ചു സാംസൺ തുടക്കം മുതൽ തന്നെ ആക്രമണാത്മക സമീപനം സ്വീകരിച്ചിരുന്നെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയിക്കുമായിരുന്നുവെന്ന് അക്മൽ അഭിപ്രായപ്പെട്ടു.

“സഞ്ജു സാംസൺ തുടക്കത്തിൽ സമയമെടുത്തു. തുടക്കം മുതൽ തന്നെ ആക്രമിച്ചിരുന്നെങ്കിൽ അത് മറ്റൊരു കഥയാകുമായിരുന്നു. മത്സരത്തിൽ അദ്ദേഹം 86 റൺസ് നേടിയിരുന്നു, പക്ഷേ അദ്ദേഹം നേരിട്ട ആദ്യ 30-35 പന്തുകളിൽ സമയം എടുത്ത്. ഒരു വലിയ ടീമിനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് അനുഭവപരിചയമില്ല. ” മുന്‍ പാക്കിസ്ഥാന്‍ താരം പറഞ്ഞു.

അതേ സമയം ശ്രേയസ്സ് അയ്യറുടെ പ്രകടനം മുന്‍ താരത്തിനു ഇഷ്ടപ്പെട്ടു.

“അത്തരം നിർണായക സാഹചര്യങ്ങളിൽ പരിചയസമ്പന്നനായ ഒരു ബാറ്റർ എങ്ങനെ കളിക്കുമെന്ന് ശ്രേയസ് അയ്യർ കാണിച്ചുതന്നു, വേഗത്തിൽ റൺസ് നേടുകയും ആക്കം കൂട്ടുകയും ചെയ്തു. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹം പുറത്തായില്ലായിരുന്നുവെങ്കിൽ, ഇന്ത്യക്ക് മത്സരം വിജയിക്കുമായിരുന്നു.”

See also  തിരിച്ചുവരവുമായി റിഷഭ് പന്ത്. 13 പന്തിൽ നേടിയത് 18 റൺസ്.

ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും വേഗത കൂട്ടി കളിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

Scroll to Top