പാകിസ്ഥാൻ പരിശീലകനാകുവാൻ ഞാൻ മണ്ടനല്ല : വെളിപ്പെടുത്തി വസീം ആക്രം

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ അധികം തരംഗം സൃഷ്ടിച്ച ടീമാണ് പാകിസ്ഥാൻ. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് പിന്നാലെ 2017ലെ ചാമ്പ്യൻസ്ട്രോഫിയും നേടിയ പാകിസ്ഥാൻ ടീം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഏറെ ക്രിക്കറ്റ്‌ ആരാധകരും ആവേശത്തോടെ നോക്കി കാണുന്ന ഇന്ത്യ :പാകിസ്ഥാൻ നിർണായക മത്സരത്തിനും വരുന്ന ടി :20 ലോകകപ്പ് വേദിയാകും. എന്നാൽ പാക് ടീമിനെ പരിഹസിക്കും വിധം വളരെ ഏറെ വിചിത്രമായ വെളിപ്പെടുത്തൽ നടത്തുകയാണ് മുൻ പാകിസ്ഥാൻ താരം വസീം ആക്രം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2003ൽ വിരമിക്കൽ പ്രഖ്യാപിച്ച വസീം ആക്രം പിന്നീട് ലോകത്തെ വിവിധ ടി :20 ക്രിക്കറ്റ്‌ ലീഗുകളിൽ പരിശീലകന്റെ റോളിൽ കൂടി എത്തിയിരുന്നു. പാകിസ്ഥാൻ ഇതിഹാസ താരത്തിന്റെ കീഴിൽ പരിശീലിക്കാൻ വിവിധ താരങ്ങൾ എത്തിയിരുന്നു. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ ബൗളിംഗ് പരിശീലകനായി വസീം ആക്രം എത്തിയിരുന്നു.എന്നാൽ പാകിസ്ഥാൻ പരിശീലകന്റെ കുപ്പായം അണിയാനായി മുൻ താരം ഇതുവരെ താല്പര്യം കാണിച്ചിട്ടില്ല. പലപ്പോഴും വസീം ആക്രത്തിന്‍റെ പേര് പാകിസ്ഥാൻ കോച്ചായി എത്തും എന്നുള്ള സൂചന വരാറുണ്ട് എങ്കിൽ പോലും താരം അതിനുള്ള ആഗ്രഹം പോലും അറിയിച്ചിട്ടില്ല.

images 2021 10 07T092708.705

ഇപ്പോൾ ഒരു സ്പെഷ്യൽ ആഭിമുഖത്തിൽ പാകിസ്ഥാൻ ടീമിന്റെ കോച്ചായി താനില്ല എന്നും പറഞ്ഞ വസീം ആക്രം അതിനുള്ള കാരണവും വിശദമാക്കുകയാണ്.”ഒരു ടീമിന്റെ പരിശീലകനായി എത്തുമ്പോൾ നമ്മൾ അവർക്ക് ഒപ്പം 250-300 ദിവസം വരെ ചിലവഴിക്കണം. കൂടാതെ ഈ ഒരു കാലം നമുക്ക് കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും. ഒരിക്കലും അത് എനിക്ക് കഴിയില്ല. കൂടാതെ ലീഗുകളിൽ ഈ പ്രശ്നം ഇല്ല “വസീം ആക്രം തുറന്ന് പറഞ്ഞു.

അതേസമയം പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം കോച്ചായി എത്തുവാൻ താൻ ഒരിക്കലും ഒരു മണ്ടനല്ല എന്നും പറഞ്ഞ വസീം ആക്രം തന്റെ അഭിപ്രായത്തിനുള്ള പ്രധാന കാരണവും വിശദമാക്കി”.ഓരോ കളിയിലും പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം വൻ രീതിയിൽ തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ എപ്രകാരമാണ് വിമർശനം കേൾക്കുന്നത് എന്ന് എനിക്ക് അറിയാം. കൂടാതെ പാകിസ്ഥാൻ താരങ്ങൾ പലരും പരിശീലകരുമായി എങ്ങനെ മോശം പെരുമാറ്റം കാണിക്കാറുണ്ട് എന്നും ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ തന്നെ ഞാൻ പാകിസ്ഥാൻ പരിശീലകനാകുവാൻ ഇല്ല” മുൻ താരം വ്യക്തമാക്കി

Previous articleഇറ്റലിയെ പിടിച്ചുകെട്ടി സ്പെയിന്‍ നേഷന്‍ ലീഗ് ഫൈനലില്‍
Next articleഅവൻ ലോകകപ്പിൽ കളിക്കും :തുറന്നുപറഞ്ഞ് ഹർഭജൻ സിങ്