ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് മുന്‍ താരം വസീം ജാഫര്‍. ഇക്കഴിഞ്ഞ ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഉമ്രാന്‍ മാലിക്കായിരുന്നു (7). ഉമ്രാന്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും വിക്കറ്റ് എടുക്കാനുള്ള കഴിവിനെ അനുമോദിക്കുന്നതായും വസീം ജാഫര്‍ പറഞ്ഞു.
‘ഉമ്രാന്‍ മാലിക് മെച്ചപ്പെടുന്നു എന്നാണ് മനസിലാക്കുന്നത്. ഐപിഎല്‍ മുതല്‍ കാണുന്ന കളി പരിശോധിച്ചാല്‍ അധികം വേരിയേഷനുകളോ സ്ലോ ബോളുകളോ ഇല്ലാത്തതിനാല്‍ ഉമ്രാന്‍ മാലിക് റണ്‍സ് വഴങ്ങുന്നുണ്ട്. 145-150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുമ്പോള്‍ വേഗക്കുറവുള്ള പന്തുകള്‍ കൊണ്ടും ചിലപ്പോള്‍ ബാറ്റര്‍മാരെ കീഴ്‌പ്പെടുത്താവുന്നതാണ്. ”
”പേസ് ബൗളിംഗിനെ നേരിടാന്‍ ബാറ്റര്‍മാര്‍ വളരെ സ്‌മാര്‍ട്ടാണ്. എന്നാല്‍ ഉമ്രാന്‍റെ ലൈനും ലെങ്‌തും നന്നായി വരുന്നുണ്ട്. റണ്‍സ് വഴങ്ങുമ്പോഴും വിക്കറ്റുകള്‍ നേടുന്നു. താരത്തിന്‍റെ വളര്‍ച്ച ബൗളിംഗില്‍ ഇപ്പോള്‍ കാണാം’വസീം ജാഫര്‍ പറഞ്ഞു.
രാജ്‌കോട്ടിലെ അവസാന മത്സരം 91 റണ്‍സിന് ജയിച്ച ഇന്ത്യ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ചൊവ്വാഴ്ച്ച മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കും. ഏകദിന ടീമിലും ഉമ്രാന്‍ മാലിക്ക് ഇടം പിടിച്ചിട്ടുണ്ട്.