അവനെയൊന്നും ലോകകപ്പ് ടീമിൽ എടുക്കരുത്, സൂപ്പർ താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് വസീം ജാഫർ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങൾ നടക്കുന്ന ട്വൻറി20 പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരയിൽ ഇന്ത്യൻ സ്ഥിരം നായകൻ രോഹിത്തിനും മൂന്നാം നമ്പർ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റനും ആയ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. കോഹ്ലിയുടെയും പരിക്കേറ്റ സൂര്യകുമാർ യാദവിൻ്റെയും അഭാവത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്നത് ശ്രേയസ് അയ്യരാണ്.

ഇപ്പോളിതാ കോഹ്‌ലിയും സൂര്യകുമാർ യാദവും തിരിച്ചെത്തിയാൽ ശ്രേയസ് അയ്യരുടെ സ്ഥാനം നഷ്ടമാകും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വരുന്ന അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ സൈഡ് ബെഞ്ചിലിരുന്നു തൃപ്തിപ്പെടേണ്ടി വരും എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ഈ എസ് പി എനുമായുള്ള വിനിമയത്തിൽ സൂര്യകുമാർ യാദവും കോഹ്‌ലിയും തിരിച്ചെത്തി കഴിഞ്ഞാൽ ശ്രേയസ് അയ്യരുയുടെ സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യത്തിനാണ് വസീം ജാഫർ മറുപടി പറഞ്ഞത്.

images 11 2


“എനിക്ക് തോന്നുന്നത് സ്ഥാനം നഷ്ടമാകും എന്നതാണ്. സൂര്യ കുമാർ യാദവ് ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാൽ ഉറപ്പായും ശ്രേയസിന്‍റെ സ്ഥാനം നഷ്ടമാകും. മൂന്നാം നമ്പറിൽ ഉറപ്പായും കോഹ്ലി തിരിച്ചെത്തും. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങൾ മുതലെടുത്തില്ലെങ്കിൽ ശ്രേയസ് അയ്യരുടെ സ്ഥാനം നഷ്ടമാകും.”

images 12 1


മൂന്നാം നമ്പറിൽ അല്ലെങ്കിൽ നാലാം നമ്പറിൽ ഇറങ്ങുവാൻ ശ്രേയസ് അയ്യർ മത്സരിക്കുമ്പോൾ റിസർവ്വ് ഓപ്പണർമാർ ആകാൻ ഇഷാ കിഷണും,രുതുരാജ് ഗൈക്വാദും മത്സരിക്കുന്നുണ്ട്. ഈ രണ്ട് യുവതാരങ്ങളും ടീമിൽ ഉണ്ടാകണമെന്നും വസീം ജാഫർ പറഞ്ഞു.“അതെ, അവർ ടീമിൽ ഉണ്ടാകണം. കെ.എൽ. രാഹുലും രോഹിത് ശർമ്മയും മടങ്ങിയെത്തുമ്പോൾ, ഇഷാൻ കിഷനും ഗെയ്‌ക്‌വാദും ടീമിൽ വേണം. 18 – 20 താരങ്ങൾ ഉള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ ഇവരെയും ടീമിൽ ചേർക്കണം.”- വസീം ജാഫർ പറഞ്ഞു.