വാർണർ കളിച്ചത് ഹൈദരബാദ് ജേഴ്സിയിലെ അവസാന ഐപിൽ മത്സരമോ : നോട്ടമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഐപിൽ ആവേശം ക്രിക്കറ്റ് ലോകത്ത് വളരെ അധികം ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കാറുണ്ട്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീം വിജയവഴിയിൽ തിരികെ എത്തി. ഐപിൽ സീസണിലെ രണ്ടാമത്തെ മാത്രം ജയം നേടിയ ഹൈദരാബാദ് ടീമിന് പ്ലേഓഫ്‌ പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു. ഇന്നലെ മത്സരത്തിൽ ബാറ്റിംഗിന് ഒപ്പം ബൗളിംഗ് നിരയും തിളങ്ങിയിരുന്നു. സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർക്ക് പകരം ടീമിലേക്ക് എത്തിയ ഇംഗ്ലണ്ട് താരം ജെയ്സൺ റോയ് തന്റെ ഐപിൽ അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് എല്ലാതരം വിമർശനത്തിനും മറുപടികൾ നൽകിയത്

അതേസമയം മുൻ ഹൈദരാബാദ് ടീം നായകനും ഐപിഎല്ലിൽ സ്ഥിരതയോടെ റൺസ് നേടാറുമുള്ള വാർണറെ ഇന്നലെ മത്സരത്തിൽ നിന്നും ഹൈദരാബാദ് ടീം മാനേജ്മെന്റ് ഒഴിവാക്കിയത് വളരെ ഏറെ ശ്രദ്ധേയമായി. ഇത്തവണ സീസണിന്റെ പാതിവഴിയിൽ ക്യാപ്റ്റൻസി ഒഴിഞ്ഞ വാർണർ നിലവിൽ മോശം ബാറ്റിങ് ഫോം തുടരുകയാണ്. സീസണിൽ കളിച്ച 8 മത്സരങ്ങളിൽ നിന്നായി താരം വെറും 195 റൺസ് മാത്രമാണ് അടിച്ചെടുത്തത്. ഈ ഐപിൽ സീസണിന് ശേഷം വാർണർ ഹൈദരാബാദ് ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള ആലോചനകളിലാണ് എന്നും ചില റിപ്പോർട്ടുകൾ നിലവിൽ പുറത്തുവരുന്നുണ്ട്. കൂടാതെ അടുത്ത തവണ നടക്കുന്ന ഐപിൽ മെഗാ ലേലം വാർണർക്ക്‌ നിർണായകമാകുമെന്നാണ് സൂചന.നേരത്തെ 2016ലെ ഐപിൽ സീസണിൽ ഹൈദരാബാദ് ടീമിനെ ആദ്യ കിരീട ജയത്തിലേക്ക് നയിച്ച വാർണർ ഐപിൽ കരിയറിൽ ഇതിനകം 142.59 എന്ന സ്ട്രൈക്ക് റേറ്റിൽ 4014 റൺസ് അടിച്ചെടുത്തിട്ടുണ്ട്

images 2021 09 28T080227.762

ഇന്നലെ തനിക്ക് പകരം ടീമിലേക്ക് എത്തി ഫിഫ്റ്റി അടിച്ച ജെയ്സൺ റോയുടെ മിന്നും പ്രകടനത്തെ ഡേവിഡ് വാർണർ അഭിനന്ദിച്ചിരുന്നു. കൂടാതെ താരം ഈ സീസണിന് ശേഷം ഹൈദരാബാദ് ടീമിൽ നിന്നും വിട്ടുനിൽക്കാനുള്ള സാധ്യത കൂടി വിശദമാക്കി. അടുത്ത സീസണിലെ ലേലം ഡേവിഡ് വാർണറെ മറ്റൊരു ടീമിലേക്ക് എത്തിക്കുമെന്നാണ് സൂചന. കൂടാതെ താരം മറ്റൊരു ടീമിൽ ക്യാപ്റ്റനായി കൂടി എത്തിയേക്കാം. ഐപിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലോന്നായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ വാർണർ നായകനായി എത്താനുള്ള സാധ്യതകൾ വളരെ വലുതാണ്. ധോണി ഈ സീസൺ ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോട് വിടപറഞ്ഞാൽ വാർണർ മികച്ച ഒരു ഓപ്ഷനാണ്. കൂടാതെ പുതിയതായി രണ്ട് ഐപിൽ ടീമുകൾ കൂടി അടുത്ത സീസണിലേക്ക് വരുന്നതിനാൽ വാർണർ നായകനായി എത്തുവാനാണ് എല്ലാ സാധ്യതകളും