ഇന്ത്യന്‍ പേസറുടെ തലതകര്‍ക്കുന്ന ആക്രമണം. വാര്‍ണര്‍ക്ക് പകരം താരം വരുന്നു.

ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ രണ്ടാം ഇന്നിംഗ്സ് കളിക്കുമെന്ന കാര്യം സംശയത്തില്‍. ആദ്യ ഇന്നിംഗ്സില്‍ 15 റണ്‍സ് മാത്രം എടുത്ത താരം, ഇന്ത്യന്‍ പേസര്‍ മുഹമദ്ദ് സിറാജിന്‍റെ പന്തില്‍ പരിക്കേറ്റിരുന്നു.

ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ സിറാജിന്‍റെ ബൗണ്‍സറില്‍ വാര്‍ണറുടെ കൈമുട്ടിന് പരിക്കേറ്റു. അടുത്ത ഓവറില്‍ മറ്റൊരു ഷോട്ട് ബോള്‍ വാര്‍ണറുടെ ഹെല്‍മറ്റിലാണ് കൊണ്ടത്. പരിക്കേറ്റ് വലഞ്ഞ താരത്തെ ഒടുവില്‍ ഷമി പുറത്താക്കി.

ഇന്ത്യ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വാര്‍ണര്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ലാ. വാര്‍ണര്‍ക്ക് കണ്‍കഷനുണ്ടായോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. എങ്കിലും താരത്തിന്‍റെ കാര്യത്തില്‍ ആശങ്കകളുണ്ടെന്നും മെഡിക്കല്‍ സംഘം താരത്തിന്‍റെ ആരോഗ്യം വിലയിരുത്തുമെന്നും സഹ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ ആദ്യ ദിനത്തെ മത്സര ശേഷം പറഞ്ഞു.

ഡേവിഡ് വാര്‍ണറിനു കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്യൂ റീന്‍ഷാ കണ്‍കഷന്‍ സബ്ബായി കളിക്കും എന്ന് ഫോക്സ് സ്പോര്‍ട്ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Previous articleറെക്കോർഡ് സ്വന്തമാക്കി ജഡേജ!! തകർത്തെറിഞ്ഞത് കപിൽ ദേവിന്റെ റെക്കോർഡ്!!
Next articleസൗദി ലീഗും ഭരിച്ച് റൊണാൾഡോ! ഇരട്ട അസിസ്റ്റുകളോടെ തിളങ്ങി പോർച്ചുഗീസ് ഇതിഹാസ താരം