ഒരു മോശം സീസണ്‍ കൊണ്ട് ഞാന്‍ മാറിയട്ടില്ലാ. 100 ശതമാനം നല്‍കുവാനായി നിക്കോളസ് പൂരന്‍.

ഒരു മോശം ഐപിഎല്‍ സീസണ്‍ കൊണ്ട് തന്നിലെ കളിക്കാരന്‍ മാറാന്‍ പോണില്ലാ എന്നും വരാനിരിക്കുന്ന സീസണില്‍ ഹൈദരബാദിനായി 100 ശതമാനം നല്‍കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് വിന്‍ഡീസ് താരം നിക്കോളസ് പൂരന്‍. 26 കാരനായ താരത്തിനു വളരെ നിരാശജനകമായ സീസണായിരുന്നു കടന്നു പോയത്‌. പഞ്ചാബ് കിംഗ്സിനു വേണ്ടി ബാറ്റിംഗില്‍ ശരാശരി വെറും 7.75 മാത്രമായിരുന്നു. എന്നാല്‍ വിന്‍ഡീസ് താരത്തിന്‍റെ ബാറ്റിംഗ് കഴിവില്‍ വിശ്വസിച്ച ഹൈദരബാദ് 10.75 കോടി രൂപക്ക് ലേലത്തില്‍ ടീമില്‍ എത്തിക്കുകയായിരുന്നു.

“എനിക്ക് ഒരു മോശം സീസൺ ആയതുകൊണ്ട്, അത് ഞാനെന്ന കളിക്കാരനെ മാറ്റാൻ പോകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ വളരെ നന്നായി കളിക്കുന്നു, എല്ലാവരും അത് കാണുന്നുണ്ട്. ഹൈദരബാദ് എനിക്ക് വേണ്ടി ഒരുപാട് മുടക്കിയട്ടുണ്ട്. അതിനാൽ അവർക്ക് വേണ്ടി എന്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു – എന്നെ സംബന്ധിച്ചിടത്തോളം അവര്‍ക്കായി എന്‍റെ ഏറ്റവും മികച്ചതാവുക ” നിക്കോളസ് പൂരന്‍ പറഞ്ഞു.

AI 4496

“ ഇതുപോലുള്ള കാര്യങ്ങൾ എല്ലാവരുടേയും കരിയറില്‍ സംഭവിക്കുന്നു, കഴിഞ്ഞ വർഷത്തെ ആദ്യ കളിയിൽ ഞാന്‍ ഡക്കായി,  അടുത്ത കളിയിൽ രണ്ടാം പന്തിൽ ഡക്ക് ആയി. ഒടുവിൽ മൂന്നാം മത്സരത്തില്‍ ഞാൻ ബാറ്റ് ചെയ്യാൻ പോയി, ഒരു പന്ത് പോലും നേരിടാതെ, റണ്ണൗട്ടായി. ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല, ഞാൻ ഇപ്പോൾ വളരെ മികച്ച കളിക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു, ആ ഐപിഎൽ സീസണിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു,” അദ്ദേഹം കൂട്ടിചേര്‍ത്തു

AI 8732

ഇക്കഴിഞ്ഞ മെഗാ ലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേല തുക ലഭിച്ച വിന്‍ഡീസ് താരം കൂടിയാണ് നിക്കോളസ് പൂരന്‍. നന്നായി കളിച്ചില്ലെങ്കില്‍ മാധ്യമങ്ങളുടേയും ആരാധകരുടേയും വിമര്‍ശനങ്ങള്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഒഴിവാക്കി കളിക്കുക എന്നതാണ് തന്‍റെ ശൈലി എന്നും വിക്കറ്റ് കീപ്പര്‍ താരം വെളിപ്പെടുത്തി. ഇതിഹാസ താരമായ ബ്രയാന്‍ ലാറയുമൊത്ത് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നതിന്‍റെ സന്തോഷവും നിക്കോളസ് പൂരന്‍ പ്രകടിപ്പിച്ചു.

Previous articleറിക്കി പോണ്ടിങ് എന്നെ പേടിച്ചിട്ടുണ്ട് :വെളിപ്പെടുത്തി മുൻ താരം
Next articleഞാനും അവനും അങ്ങനെയാണ് : ഐപിൽ അടിപിടിയിൽ പ്രതികരിച്ച് ഗംഭീർ