റിക്കി പോണ്ടിങ് എന്നെ പേടിച്ചിട്ടുണ്ട് :വെളിപ്പെടുത്തി മുൻ താരം

277281

എക്കാലവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ആവേശം നിറക്കാറുണ്ട് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരങ്ങൾ. എന്നും വിവാദങ്ങളും വാക് തർക്കങ്ങളും നിറയാറുള്ള ഇന്ത്യ : ഓസ്ട്രേലിയ മത്സരങ്ങളെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുകളും പിന്നീട് മുൻ താരങ്ങൾ അടക്കം വിശദമാക്കാറുണ്ട്. അതേസമയം ഇപ്പോൾ വളരെ ശ്രദ്ധേയ കാര്യവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.

കളിച്ചിരുന്ന കാലത്ത് പോണ്ടിങ്ങും ഭാജിയും കളിക്കളത്തിൽ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലേറെ തവണ പോണ്ടിങ് വിക്കെറ്റ് വീഴ്ത്താനായി കഴിഞ്ഞിട്ടുള്ള ഹർഭജൻ സിംഗ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ എങ്ങനെ പോണ്ടിങ് എതിരെ അധിപത്യം നേടിയെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ.

319270

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനായി ഒരുമിച്ച് കളിക്കാനായി കഴിഞ്ഞ ഓർമ്മകൾ പങ്കുവെച്ച ഹർഭജൻ പല തവണ താൻ എപ്രകാരമാണ് നമ്പർ വൺ ബാറ്റ്‌സ്മാനായ റിക്കി പോണ്ടിങ്ങിനെതിരെ അധിപത്യം നേടിയെന്നും വിശദാമാക്കി. “നമ്മൾ ക്രിക്കറ്റിൽ മാഹാന്മാരായ പല ബാറ്റ്‌സ്മാന്മാരെയും കണ്ടിട്ടുണ്ട്. അത്തരം ഒരു താരമാണ് പോണ്ടിങ്. ഏത് തരം ബൗളർക്കും എതിരെ ശക്തമായ അധിപത്യം നേടാൻ പോണ്ടിങ്ങിന് തന്റെ കരിയറിലുടനീളം കഴിഞ്ഞിട്ടുണ്ട്. അത്‌ തന്നെയാണ് അദ്ദേഹം എറ്റവും വലിയ സവിശേഷത. എങ്കിലും ഞാൻ ഒരിക്കലും അദ്ദേഹത്തിന് എതിരെ ബൗളിങ്ങിൽ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഞാൻ എന്നും റിക്കി പോണ്ടിങ് വിക്കറ്റ് വീഴ്ത്തുന്നത് ആസ്വദിച്ചു “ഹർഭജൻ സിങ് അഭിപ്രായം വിശദമാക്കി.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.
326740

“ക്രിക്കറ്റിൽ ബാറ്റ് കൊണ്ട് ഏതൊരു ബൗളർമാർക്കും എതിരെ അധിപത്യം സ്ഥാപിക്കുന്ന 5 ബാറ്റ്‌സ്മാന്മാരെ സെലക്ട് ചെയ്യാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും പോണ്ടിങ്ങിന്‍റെ പേര് പറയും. ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്നെ 11-12 തവണ അദ്ദേഹം വിക്കറ്റ് വീഴ്ത്താനായത് ഞാൻ ഒരു ഭാഗ്യമായി കാണുന്നുണ്ട്. അദ്ദേഹം പ്രതിരോധിക്കുന്നതിലെ പിഴവ് കണ്ടെത്താന്‍ എനിക്കായിരുന്നു. ബാറ്റ് മുറുകെ പിടിച്ചാണ് അദ്ദേഹം പ്രതിരോധിക്കുന്നത്. അതുകൊണ്ട് കുത്തിയുയരുന്നു പന്തുകള്‍ക്കെതിരെ അനായാസം കളിക്കാനാവില്ല. ഈ ദൗര്‍ബല്യമാണ് ഞാന്‍ മുതലാക്കിയതും “ഭാജി തുറന്ന് പറഞ്ഞു.

Scroll to Top