ഞാനും അവനും അങ്ങനെയാണ് : ഐപിൽ അടിപിടിയിൽ പ്രതികരിച്ച് ഗംഭീർ

1647626310380

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുത്തൻ റോളിൽ എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. പൂനനൈ സൂപ്പർ ജെയ്ന്റ്സ് ടീമിനോപ്പം മെന്റർ റോളിൽ എത്തുന്ന ഗംഭീർ തന്റെ വ്യത്യസ്തമായ പ്ലാനുകളാൽ ടീമിനെ കിരീടത്തിലേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിൽ താനും വിരാട് കോഹ്ലിയുമായി നടന്ന വളരെ ഏറെ ശ്രദ്ധേയമായ ഒരു വഴക്കിനെ കുറിച്ച് മനസ്സുതുറക്കുകയാണ് ഇപ്പോൾ താരം. ആറാം ഐപിൽ സീസണിനിടയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ നായകനായ ഗംഭീറും ബാംഗ്ലൂർ ടീം താരവുമായ വിരാട് കോഹ്ലിയും തമ്മിൽ ഗ്രൗണ്ടിൽ രൂക്ഷമായ വാക് തർക്കം നടന്നത്.വളരെ അധികം ചർച്ചകൾക്ക് കാരണമായ സംഭവം ഇരുവരുടെയും ക്രിക്കറ്റ്‌ കരിയറിലെ തന്നെ ഒരു വലിയ വിവാദമാണ്.ഇപ്പോൾ ആഭിമുഖത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായിട്ടാണ് ഗംഭീർ അഭിപ്രായം വിശദമാക്കിയത്.

“ഒരു ക്യാപ്റ്റൻ എന്നുള്ള നിലയിൽ ഇന്നും എനിക്ക് അത്തരം തർക്കങ്ങളിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ല.ഒരു ടീമിന്റെ ക്യാപ്റ്റൻ എന്നുള്ള നിലയിൽ ഇത്തരം തർക്കങ്ങൾ ഒന്നും തന്നെ ഒരിക്കലും വ്യക്തിപരമല്ല. അതിനാൽ തന്നെ ഞാൻ ആ ഒരു സംഭവത്തെയും വലിയ ഒരു കാര്യമായി കാണുന്നില്ല. ഇന്ന് ആ ഒരു തർക്കത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് അത്‌ ഒരു പ്രശ്നമായി പോലും തോന്നുന്നില്ല.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അവൻ അങ്ങനെയാകും എന്നത് എനിക്ക് അറിയാം. ഞാനും അത്തരം ഒരു താരമാണ്.എക്കാലവും മത്സരബുദ്ധിയുള്ള താരങ്ങളെ ഞാൻ വളരെ ഏറെ ഇഷ്ടപെടുന്നുണ്ട്. “ഗൗതം ഗംഭീർ തുറന്ന് പറഞ്ഞു.

1647626287097

“നിങ്ങൾ എന്താണോ ആവശ്യപെടുന്നത് ആ രീതിയിലാകില്ല എതിരാളികൾ ഒന്നും തന്നെ പ്രതികരിക്കുന്നത്. അതിനാൽ തന്നെ അത്തരം സമയങ്ങളിൽ നമ്മുടെ എല്ലാം നൽകേണ്ടി വരും.ധോണി ഒരു വ്യത്യസ്തനായ ക്യാപ്റ്റനാണ്. എന്നാൽ വിരാട് കോഹ്ലിയാകട്ടെ നേരെ എതിരായ ഒരു ക്യാപ്റ്റനും.ഞാൻ വീണ്ടും പറയുന്നു അവന്റെ നേട്ടങ്ങൾ എക്കാലവും വളരെ മികച്ചത് തന്നെ. ഞാൻ അത്‌ അവന്റെ കരിയർ തുടക്ക കാലത്ത് തന്നെ കണ്ടത് ആണ് “ഗംഭീർ വാചാലനായി.

Scroll to Top