ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്, ടി :20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ അനവധി വിവാദങ്ങൾക്ക് കൂടി അത് തുടക്കം കുറിച്ച് കഴിഞ്ഞു. രഹാനെ, പൂജാര, സാഹ, ഇഷാന്ത് ശർമ്മ അടക്കം സീനിയർ താരങ്ങൾക്ക് അവസരം നഷ്ടമായപ്പോൾ യുവ താരങ്ങളിൽ പലർക്കും വരുന്ന ലോകകപ്പ് അടക്കം മുന്നിൽ കണ്ടുള്ള അവസരം നൽകുകയാണ് സെലക്ഷൻ കമ്മിറ്റി.
മലയാളി താരം സഞ്ജുവിന് ഇടവേളക്ക് ശേഷം ടീമിലേക്ക് അവസരം ലഭിച്ചപ്പോൾ ടെസ്റ്റ് നായകനായി രോഹിത് ശർമ്മ എത്തിയതാണ് സസ്പെൻസ്.ഇന്ന് രാജ്യത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ രോഹിത് ശർമ്മ തന്നെയാണ് നിലവിൽ ടെസ്റ്റ് ക്യാപ്റ്റനായി എത്താൻ ഏറ്റവും യോഗ്യനെന്ന് പറഞ്ഞ സെലക്ഷൻ കമ്മിറ്റി ചെയർമാനായ ചേതൻ ശർമ്മ ഭാവി ക്യാപ്റ്റൻമാരെ അദ്ദേഹം അതിവേഗം വളർത്തികൊണ്ട് വരുമെന്നും പറഞ്ഞു.
നിലവിൽ രോഹിത് ശർമ്മ ലിമിറ്റെഡ് ഓവർ ക്യാപ്റ്റൻസിക്ക് പിന്നാലെ ടെസ്റ്റ് നായകനായും എത്തുമ്പോൾ വലിയ പ്രതീക്ഷകൾ ടീം മാനേജ്മെന്റിനുണ്ട് എന്നും പറഞ്ഞ ചേതൻ ശർമ്മ മൂന്ന് താരങ്ങളെ തങ്ങൾ ഭാവി നായകരായി നോക്കുന്നുണ്ടെന്നും വിശദമാക്കി.34 വയസ്സിൽ താഴെയുള്ള ക്യാപ്റ്റൻമാരെ മൂന്ന് ഫോർമാറ്റിലും സൃഷ്ടിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ രോഹിത്തിന് വലിയ റോൾ നിർവഹിക്കാനുണ്ടെന്നും വ്യക്തമാക്കി.പേസർ ജസ്‌പ്രീത് ബുംറ, ലോകേഷ് രാഹുൽ, റിഷാബ് പന്ത് എന്നിവരെ രോഹിത്തിന്റെ കീഴിൽ വളർത്തിയെടുക്കാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നതെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ വ്യക്തമാക്കി.
അതേസമയം മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസണിനെ പ്രധാനമായും ഒരു ബാക്ക്ആപ്പ് വിക്കെറ്റ് കീപ്പർ ഓപ്ഷനായി പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞ ചീഫ് സെലക്ടർ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ കണ്ടാണ് ടീമിലെ മാറ്റങ്ങൾ എന്നും വിവരിച്ചു.
ഇന്ത്യൻ ടി:20 സ്‌ക്വാഡ് :Rohit Sharma (C),Ruturaj Gaikwad, Shreyas Iyer, Surya Kumar Yadav, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Deepak Hooda, R Jadeja, Y Chahal, R Bishnoi,Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah(VC),Avesh Khan
ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ് :Rohit Sharma (C), Priyank Panchal, Mayank Agarwal, Virat Kohli, Shreyas Iyer, Hanuma Vihari, Shubhman Gill, Rishabh Pant (wk), KS Bharath, R Jadeja, Jayant Yadav, R Ashwin, Kuldeep Yadav, Sourabh Kumar, Mohd. Siraj, Umesh Yadav, Mohd. Shami, Jasprit Bumrah (VC).