ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം ഇപ്പോൾ കാത്തിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ആരംഭിക്കുവാനാണ്. ഏപ്രിൽ മാസം ആരംഭിച്ച ഐപിഎല്ലിലെ മത്സരങ്ങൾ താരങ്ങൾക്കിടയിലെ രൂക്ഷ കോവിഡ് വ്യാപനകാരണമാണ് മെയ് ആദ്യവാരം നിർത്തിവെച്ചത്. വീണ്ടും ബാക്കി മത്സരങ്ങൾക്കായി ഐപിൽ പതിനാലാം സീസൺ ആരംഭിക്കുമ്പോൾ എല്ലാവരും കിരീടം നേടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ടീമാണ് ഇന്ത്യൻ നായകൻ കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണ സീസണിൽ ഏറെ തുടർച്ചയായ ജയങ്ങൾ നേടി കിരീടം നേടുമെന്നുള്ള വിശ്വാസം ശക്തമാക്കിയ ബാംഗ്ലൂർ ടീമിന് ഇപ്പോൾ കനത്ത തിരിച്ചടി നൽകുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
ശേഷിക്കുന്ന എല്ലാ ഐപിൽ മത്സരങ്ങൾ ആരംഭിക്കും മുൻപായി ബാംഗ്ലൂർ ടീം സ്‌ക്വാഡിലേക്ക് എത്തിച്ച സർപ്രൈസ് താരങ്ങളായിരുന്നു ശ്രീലങ്കൻ ടീമിലെ സ്റ്റാർ ബൗളർമാരായ ഹസരംഗയും ഒപ്പം ചമീരയും.ഇവർ ഇരുവരും സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കുമെന്നുള്ള വാർത്തകൾ ഇരുകയ്യും നീട്ടിയാണ് ബാംഗ്ലൂർ ആരാധകർ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ് ടീം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ യോഗ്യത മത്സരങ്ങൾ അടക്കം കളിക്കും എന്നുള്ള സാഹചര്യത്തിൽ ശ്രദ്ധേയമായ അറിയിപ്പുമായി രംഗത്ത് എത്തുകയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിന് മുൻപായി ഒമാൻ ടീമിനെതിരെ കളിക്കുന്ന രണ്ട് പ്രാക്ടിസ് മാച്ചുകൾക്കായി ഒക്ടോബർ പത്തിന് ഇവർ ഇരുവരും ലങ്കൻ ടീമിനോപ്പം ഐപിൽ മതിയാക്കി ചേരും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതർ ഇക്കാര്യം വിശദമാക്കി കഴിഞ്ഞു.
ഇതോടെ ഒക്ടോബർ പത്തിന് മുൻപ് ഹസരംഗയും ഒപ്പം ചമീരയും ഐപിൽ മതിയാക്കി ലങ്കൻ ടീമിനോപ്പം ചേരും. ഇതോടെ ഇത്തവണ ഐപിൽ പ്ലേഓഫ് ഏറെകുറെ ഉറപ്പിച്ച ബാംഗ്ലൂർ ടീമിന് ഇവരുടെ സേവനം നിർണായകമായ പ്ലേഓഫ് മത്സരങ്ങളിൽ ലഭിക്കില്ല എന്നത് വ്യക്തം. കൂടാതെ മികച്ച ഫോമിലുള്ള ഹസരംഗ മടങ്ങുന്നതും ടീമിനും ഏറെ തിരിച്ചടിയാണ്. നിലവിൽ ഐസിസി ടി :20 ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാമതാണ് താരം