അമ്പയർ പന്തിനോട് അങ്ങനെ പറഞ്ഞോ :സംശയവുമായി സുനിൽ ഗവാസ്ക്കർ

gettyimages 1334433125 1 1629955118

ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ഇന്നിങ്സ് തോൽവി ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും വൻ തിരിച്ചടി മാത്രമാണ് സമ്മാനിച്ചത്. ലോർഡ്‌സിലെ ജയത്തിന് പിന്നാലെ എല്ലാവരും വിജയം നേടുമെന്ന് പ്രവചിച്ച ഇന്ത്യൻ ടീമിന് പക്ഷേ ലീഡ്സിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുവാൻ സാധിച്ചില്ല. ലീഡ്സ് ടെസ്റ്റ്‌ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും വൻ ബാറ്റിങ് തകർച്ച ഇന്ത്യൻ ടീമിന് ഏറെ ആശങ്കകൾ നൽകുന്നത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്റെ ബാറ്റിങ് പ്രകടനമാണ്. മൂന്നാം ടെസ്റ്റിൽ വെറും 3 റൺസാണ് താരം രണ്ട് ഇന്നിങ്സിൽ കൂടി നേടിയത്. താരത്തിനെതിരെ വിമർശനം കടുക്കുമ്പോൾ ലീഡ്സ് ടെസ്റ്റിനിടയിൽ സംഭവിച്ച ഒരു സുപ്രധാന സംഭവത്തിൽ റിഷാബ് പന്തിന് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ

ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിലാണ് താരതിനോട് ബാറ്റിങ് സ്റ്റാൻസ് മാറ്റാൻ അമ്പയർമാർ ആവശ്യം ഉന്നയിച്ചത്. ഏറെ ചർച്ചയായി മാറിയ ഈ വിവാദത്തിൽ താരത്തിന്റെ ഭാഗത്ത്‌ നിന്നും തെറ്റുകൾ ഒന്നും സംഭവിച്ചിട്ടില്ലയെന്നും വ്യക്തമാക്കി രംഗത്ത് വന്ന സുനിൽ ഗവാസ്ക്കർ ഈ വിഷയത്തിൽ അമ്പയർമാർ സ്വീകരിച്ച നിലപാട് തെറ്റാണ് എന്നും അഭിപ്രായം തുറന്ന് പറഞ്ഞു. രണ്ടാം ദിവസത്തെ കളിക്ക് ശേഷമാണ് തന്നോട് ബാറ്റിങ് നടക്കവേ ഓൺഫീൽഡ് അമ്പയർമാരിൽ ഒരാൾ സ്റ്റാൻസ് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതായി താരം വിശദമാക്കിയത്. താരത്തിന്റെ ഫ്രണ്ട് ഫുട്ട് ഡെയ്ഞ്ചർ സോണിൽ എന്നാണ് അമ്പയമാർ പറഞ്ഞ കാരണം എന്നും റിഷാബ് പന്ത് തുറന്ന് പറഞ്ഞിരുന്നു.

See also  " സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. "- പോണ്ടിംഗ് പറയുന്നു.

“എന്താണ് അമ്പയർമാർ ഇങ്ങനെ എല്ലാം പറഞ്ഞതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ക്രീസിൽ എവിടെ വേണമെങ്കിലും ഒരു ബാറ്റ്‌സ്മാന് നിൽക്കാം എന്നതാണ് ചട്ടം. പക്ഷേ പിന്നെന്തിനാണ് അമ്പയർമാർ ഇങ്ങനെ റിഷാബ് പന്തിനോട് ഇങ്ങനെ പറഞ്ഞത്. പലപ്പോഴും സ്പിന്നർമാർക്ക്‌ എതിരെ വരെ പിച്ചിന്റെ മധ്യത്തിലേക്ക്‌ എത്തി ബാറ്റ്‌സ്മാന്മാർ ഷോട്ടുകൾ ഏറെ കളിക്കാറുണ്ടല്ലോ. അമ്പയർമാരുടെ ഈ പ്രവർത്തിയിൽ എനിക്ക് അത്ഭുതം മാത്രമാണ് തോന്നുന്നത്”ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി

Scroll to Top