തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമകരമായ സമയത്തിൽ കൂടിയാണ് ബറോഡ ക്രിക്കറ്റ് താരമായ വിഷ്ണു സോളങ്കി പോകുന്നത്. ആഴ്ചകൾ മുൻപ് മകളെ നഷ്ടമായ താരത്തിന് കഴിഞ്ഞ ദിവസം അച്ഛന്റെ വിയോഗ വാർത്തയാണ് കേൾക്കേണ്ടി വന്നത്.ഒരു ദിവസം മാത്രം പ്രായമുള്ള തന്റെ മകളെ ദിവസങ്ങൾ മുൻപ് മാത്രമായ താരത്തിനെ തേടി എത്തിയത് കഴിഞ്ഞ ദിവസം അച്ഛന്റെ മരണവാർത്ത.
നിലവിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കുന്ന താരം അച്ഛന്റെ അന്ത്യ കർമങ്ങൾക്കായി പക്ഷേ പുറപ്പെട്ടില്ല എന്നത് ശ്രദ്ധേയം.ചന്ധിഗഡ് എതിരായ അവസാന രഞ്ജി മത്സരത്തിൽ സെഞ്ച്വറിയോടെ ടീമിന് ലീഡ് അടക്കം സമ്മാനിച്ച താരം മകൾ വിയോഗത്തിന്റെ വേദനയിലും ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം കയ്യടികൾ നേടിയിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെ അച്ഛന്റെ വിയോഗം താരത്തെ ദുഃഖത്തിലാക്കി മാറ്റുകയാണ്.
ബറോഡ ടീമിന്റെ മത്സരത്തിൽ ഭുവനേശ്വറിലെ വികാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വിഷ്ണു സോളങ്കി തന്റെ അത്ഭുത ഫീൽഡിംഗ് മികവിനാൽ ഒരു ബൗണ്ടറി രക്ഷിച്ചതിന് പിന്നാലെ ബറോഡ ടീമിന്റെ ടീം മാനേജർ ധർമേന്ദ്ര അരോഥെ സോളങ്കിയെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പിച്ചാണ് അച്ഛന്റെ മരണ വാർത്ത അറിയിച്ചത്.എന്നാൽ പിതാവിന്റെ മരണ വാർത്തയിൽ ദുഖിതനായി വളരെ അധികം വൈകാരികനായ താരം പക്ഷേ വീട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല.
അതേസമയം കളി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ വിഷ്ണു സോളങ്കിക്ക് അവസരം നൽകിയെങ്കിലും തന്റെ ടീമിനൊപ്പം നിൽക്കാൻ താരം ഉടനടി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെ ഇന്നലെ വ്യക്തമാക്കി.”അദ്ദേഹത്തോട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം സ്‌ക്വാഡിനൊപ്പം തന്നെ തുടരാനുള്ള ആഗ്രഹമാണ് പറഞ്ഞത്. ഇത് ടീമിനോടുള്ള അദ്ദേഹം ആത്മാർത്ഥതയെയാണ് കാണിക്കുന്നത് “ബറോഡ ടീം മാനേജ്മെന്റ് വിശദമാക്കി