ലോകകപ്പിൽ കോഹ്ലി – രോഹിത് ഓപ്പണിങ് : വമ്പൻ നിർദ്ദേശവുമായി മുൻ താരം

Rohit sharma post match confrence after 2nd t20 scaled

ശ്രീലങ്കക്ക് എതിരായ ഇന്നലത്തെ മൂന്നാം ടി :20 മത്സരവും ജയിച്ച ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പര കൂടി തൂത്തുവാരി. നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരെ ലിമിറ്റെഡ് ഓവർ പരമ്പരകൾ ജയിച്ച ഇന്ത്യൻ ടീമിന് ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പര നേടാൻ സാധിച്ചത് അപൂർവ്വ നേട്ടങ്ങൾക്കു കൂടി കാരണമായി. ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം സ്വന്തമാക്കുന്ന തുടർച്ചയായ പന്ത്രണ്ടാം ജയമാണ്. ജയത്തിനിടയിലും ഇന്ത്യൻ ക്യാമ്പിൽ സൃഷ്ടിക്കുന്ന ചില ആശങ്കകൾ വലുതാണ്. ആരെയൊക്കെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ മുന്നിലുളള വെല്ലുവിളി.

ഈ ടി :20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം സ്വന്തമാക്കിയ ശ്രേയസ് അയ്യറും ഇഷാൻ കിഷൻ, സഞ്ജു സാംസൺ അടക്കമുള്ള ബാറ്റർമാരുടെ പ്രകടനവും എല്ലാം ഇന്ത്യൻ ക്യാമ്പിൽ കൂടുതൽ ഓപ്ഷനുകൾ നൽകുകയാണ്. വരാനിരിക്കുന്ന ലോകകപ്പിൽ ആരെല്ലാം സ്ഥാനം ഉറപ്പിക്കുമെന്നുള്ള കാര്യം വിശദമാക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയും ഇർഫാൻ പത്താനും.

ശ്രേയസ് അയ്യറും സൂര്യകുമാർ യാദവും സ്ഥിരതയാർന്ന പ്രകടനത്തിൽ കൂടി ഇന്ത്യൻ ടി :20 ടീമിൽ സ്ഥാനം ഉറപ്പിക്കും എന്നാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയുടെ നിരീക്ഷണം. വരുന്ന ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യത സ്‌ക്വാഡിനെയും ആകാശ് ചോപ്ര പ്രവചിച്ചു. “ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷാബ് പന്ത് എന്നിവർ ഇന്ത്യൻ മിഡിൽ ഓർഡറിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.ടീമിലെ രണ്ടാം വിക്കെറ്റ് കീപ്പിങ് ഓപ്ഷനായി രാഹുലിനെ നമുക്ക് വരുന്ന ലോകകപ്പിൽ പരിഗണിക്കാൻ കഴിയും.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

അത്‌ പോലെ രാഹുലിനെ മിഡിൽ ഓർഡറിൽ കളിപ്പിച്ചാൽ മറ്റൊരു കാര്യം കൂടി ഇന്ത്യൻ ടീമിന് പരിഗണിക്കാനായി സാധിക്കും. രാഹുൽ മിഡിൽ ഓർഡറിൽ എത്തിയാൽ രോഹിത്തിന് ഒപ്പം ഓപ്പണർ റോളിൽ വിരാട് കോഹ്ലിക്ക് എത്താൻ കഴിയും “ആകാശ് ചോപ്ര വാചാലനായി. മിഡില്‍ ഓഡറില്‍ ഒരു ഇടം കൈയ്യന്‍ ബാറ്റര്‍ വേണമെന്ന് പറഞ്ഞ മുന്‍ താരം റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ ഈ സ്ഥാനത്തിനു അനുയോജ്യരാണെന്ന് കണ്ടെത്തി.

അതേസമയം ഇന്ത്യൻ ടീമിന്റെ മിഡിൽ ഓർഡറിൽ ശ്രേയസ് അയ്യറും സൂര്യയും ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചെന്ന് പറഞ്ഞ ഇർഫാൻ പത്താൻ ജഡേജയുടെ സ്ഥാനം അടക്കം പ്രധാനമാണെന്നും തുറന്ന് പറഞ്ഞു. “റിഷാബ് പന്തും സൂര്യകുമാർ യാദവും ഇന്ത്യൻ ടി :20 ഇലവനിൽ സ്ഥാനം ഉറപ്പിച്ചുവെന്നാണ് എന്റെ ഒരു വിലയിരുത്തൽ. എന്റെ അഭിപ്രായത്തിൽ അവർ മികച്ച പ്രകടനങ്ങളോടെ സ്ഥാനം നേടി കഴിഞ്ഞു. കൂടാതെ അവരെ മാറ്റാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാവില്ല എങ്കിൽ മറ്റുള്ള സ്ഥാനങ്ങളിലേക്കാണ് ഇനി മത്സരം.”ഇർഫാൻ പത്താൻ തന്റെ അഭിപ്രായം വിശദമാക്കി.

Scroll to Top