ലോകക്രിക്കറ്റിൽ ഇന്നും വളരെ ഏറെ ആരാധകരുള്ള ഇതിഹാസ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. നിലവിൽ ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ച ഓപ്പണർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. മൂന്ന് ഫോർമാറ്റിലും ഒരേ ശൈലിയിൽ അടിച്ച് കളിക്കുന്ന സെവാഗ് പലപ്പോയും ക്രിക്കറ്റ് ആരാധകരുടെ ചർച്ചകളിലെ സജീവ സാനിധ്യമായി മാറാറുണ്ട്. മുൻപ് പല രസകരമായ ട്വീറ്റുകൾ നടത്തി ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം നേടിയിട്ടുള്ള വീരു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ എട്ട് വിക്കറ്റ് തോൽവിയെയും അതിരൂക്ഷ ഭാഷയിൽ പരിഹസിച്ചിരുന്നു.
എന്നാൽ ഇപ്പോൾ സെവാഗ് ഒരു ടെസ്റ്റ് മത്സരത്തിൽ എതിർ ടീമിലെ ബൗളർക്ക് നൽകിയ രസകരമായ മറുപടിയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. മുൻ താരവും പ്രമുഖ ക്രിക്കറ്റ് നിരീക്ഷകൻ കൂടിയായ സഞ്ജയ് മഞ്ജരേക്കർ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് വീരു നൽകിയ മാസ്സ് മറുപടിയിൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ ഒരു അഭിപ്രായവും പറയുവാൻ കഴിയാതെ പൂർണ്ണ നിശബ്‍ദനായ കാര്യം ആരാധകർ അറിഞ്ഞത്. പല ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങളിലും ആരാധകർ വളരെയേറെ ആവേശത്തോടെ നോക്കികാണുന്ന പോരാട്ടം സെവാഗും അക്തറും തമ്മിൽ നടക്കാറുണ്ട്. പല തവണ ആക്തറിനെ വീരു ബൗണ്ടറി കടത്തിയിട്ടുണ്ടെങ്കിലും വീരുവിന്റെ വിക്കറ്റ് വീഴ്ത്താനും പല തവണ അക്തറിന് കഴിഞ്ഞിട്ടുണ്ട്.
“അന്ന് മുൾട്ടാനിൽ നടന്ന ടെസ്റ്റിലാണ് സംഭവം. സെ വാഗ് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു.ട്രിപ്പിൽ സെഞ്ച്വറി സേവാഗ് നേടിയ ആ മത്സരത്തിൽ അക്തർ വീരുവിനെ പുറത്താക്കാൻ തുടർച്ചയായ ഓവറുകളിൽ അതിവേഗ ബൗൺസറുകൾ എറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ വീരുവിന്റെ ഏറെ ശ്രദ്ധയോടുള്ള ബാറ്റിങ് ആ ട്രാപ് വിഫലമാക്കി. ശേഷം അക്തർ താൻ 200ലധികം റൺസ് ഇപ്പോൾ നേടിയില്ലേ ഇനിയെങ്കിലും ഒരു പുൾ ഷോട്ട് കളിക്കാൻ ആവശ്യപെട്ടു. എന്നാൽ താൻ എന്താണ് ബൗളിംഗ് ചെയ്യുകയാണോ അതോ എന്നോട് ഭിക്ഷ യാചിക്കുന്നോ എന്നായിരുന്നു വീരു നൽകിയ മറുപടി ” സഞ്ജയ് മഞ്ജരേക്കർ ഓർമ്മകൾ പങ്കുവെച്ചു.