ബ്രസീലിന്‍റെ പ്രതിരോധ പിഴവില്‍ അര്‍ജന്‍റീനക്ക് കോപ്പാ അമേരിക്ക കിരീടം

angel di maria goal vs brazil

കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചു അര്‍ജന്‍റീന കിരീടമുയര്‍ത്തി. മാറക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന വിജയം നേടിയത്. ആദ്യ ലൈനപ്പില്‍ ഇടം നേടിയ ഏയ്ഞ്ചല്‍ ഡീ മരിയയാണ് അര്‍ജന്‍റീനയുടെ വിജയം ഗോള്‍ നേടിയത്.

മാറക്കാനയില്‍ നടന്ന ഫൈനലില്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന ഇറങ്ങിയത്. അതേ സമയം പെറുവുമായുള്ള സെമിഫൈനലില്‍ അണിനിരത്തിയ അതേ ലൈനപ്പിനെയാണ് ബ്രസീല്‍ ഒരുക്കിയത്. മാറ്റങ്ങള്‍ അര്‍ജന്‍റീനന്‍ ടീമിനു അനുകൂലമായി.

22ാം മിനിറ്റില്‍ ഡീപോളിന്‍റെ ലോങ്ങ് ബോള്‍ പിടിച്ചെടുക്കുന്നതില്‍ ലോധി പരാജയപ്പെട്ടു. പന്ത് പിടിച്ചെടുത്ത ഡീമരിയ ഗോള്‍കീപ്പറിന്‍റെ മുകളിലൂടെ ചിപ്പ് ചെയ്ത് അര്‍ജന്‍റീനക്ക് ലീഡ് നല്‍കി. പിന്നീട് അതിനു ശേഷം കാര്യമായ മുന്നേറ്റങ്ങള്‍ ഇരു ടീമിനും നടത്താന്‍ സാധിച്ചില്ലാ.

രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ബ്രസീല്‍, റിച്ചാര്‍ലിസണിലൂടെ ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു. മുന്നേറ്റത്തില്‍ ഫിര്‍മീഞ്ഞോ, വിനീഷ്യസ് എന്നിവരെ അണി നിരത്തിയെങ്കിലും ഒത്തൊരുമിച്ചു നിന്ന ഓട്ടോമെന്‍റി നയിച്ച പ്രതിരോധം അര്‍ജന്‍റീനക്ക് വിജയം നേടി കൊടുത്തു.

മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ ഗാബിയുടെ ഷോട്ട് ലോകോത്തരേ സേവിലൂടെയാണ് മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയത്.

1993 നു ശേഷം ഇതാദ്യമായാണ് അര്‍ജന്‍റീന കോപ്പാ അമേരിക്കാ കിരീടം നേടുന്നത്. മെസ്സിക്ക് രാജ്യാന്തര കിരീടം ഇല്ലാ എന്ന ചീത്തപേരും ഈ കിരീടത്തോടെ മാറി. നാലു ഫൈനലുകളാണ് അര്‍ജന്‍റീന ജേഴ്സിയില്‍ മെസ്സി തോല്‍വി നേരിട്ടത്.

Scroll to Top