ഒരു മാസം മുൻപ് അനിയന്റെ മരണം : ഇന്നലെ ഐപിൽ അരങ്ങേറ്റം – ചേതൻ സക്കറിയയുടെ കഥ തുറന്ന് പറഞ്ഞ അമ്മ

ഇന്നലെ ഐപിഎല്ലിൽ നടന്ന പഞ്ചാബ്  കിങ്‌സ് : രാജസ്ഥാൻ റോയൽസ് ആവേശ പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്‌ ഒട്ടേറെ പുതുമുഖ പ്രതിഭകളെയാണ് .ഇന്നലെ പഞ്ചാബ് നിരയിൽ അർശ്ദീപ് സിങ്ങും  ദീപക് ഹൂഡയും തിളങ്ങിയപ്പോൾ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ
നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി.ഐപിൽ കരിയറിലെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയ താരം മലയാളികള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും അഭിമാനിക്കാനും ആഘോഷിക്കാനും ഏറെ ഓർമ്മകൾ സമ്മാനിച്ചു .

എന്നാൽ ഇന്നലെ രാജസ്ഥാൻ നിരയിൽ തിളങ്ങിയ മറ്റൊരു തരമുണ്ട് .ബൗളിംഗ് എല്ലാവരും പഞ്ചാബ് ബാറ്റിംഗ് നിയറിയുടെ   കരുത്തറിഞ്ഞപ്പോൾ അസാധ്യ പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ പേസർ ചേതൻ സക്കറിയ ഏവരുടെയും മനം കവർന്നു .
പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍ രാജസ്ഥാന്‍ ബോളര്‍മാരെ അനായാസം ബൗണ്ടറി കടത്തിയപ്പോൾ യുവ ഇടംകയ്യൻ പേസർ
മാത്രം വിട്ടു കൊടുത്ത് മൂന്ന് പ്രധാന  വിക്കറ്റുകളാണ് വീഴ്ത്തിയത് .

ചേതൻ സക്കറിയായുടെ മിന്നും  പ്രകടനത്തോടൊപ്പം താരത്തിന്റെ ജീവിതവും ഇപ്പോൾ ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ചയാവുകയാണ് .
തന്റെ ഏക  സഹോദരന്റെ മരണത്തിന്റെ  ദുഃഖ ഓര്‍മ്മകളുമായാണ് ചേതന്‍ ഐപിഎല്ലിലേക്ക് എത്തുന്നത്.മത്സര ശേഷം യുവ താരത്തിന്റെ അമ്മ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ് .”ഞങ്ങള്‍  ഇപ്പോൾ കടന്നു പോന്ന വേദനയും കഷ്ടപ്പാടുകളും  ലോകത്തിലെ മറ്റൊരു വ്യക്തിക്കും  ഉണ്ടാകരുതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ രണ്ടാമത്തെ മകൻ അവൻ   ചേതനേക്കാള്‍ ഒരു വയസിന് ഇളയവനായിരുന്നു, ഒരു മാസം മുമ്പാണ് ആത്മഹത്യ ചെയ്യുന്നത്. ആ സമയം ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആറാമത്തെ താരമായാണ് അവന്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. സഹോദരന്റെ മരണ വാര്‍ത്ത അവനെ ഞങ്ങള്‍  ആരും 10  ദിവസത്തേക്ക് അറിയിച്ചിരുന്നില്ല. അവന്റെ കളിയെ അത് ചിലപ്പോൾ  ബാധിക്കുമായിരുന്നു. അച്ഛന് സുഖമില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്.
പക്ഷേ അവനോട് സംസാരിക്കവെ  ഒരു ദിവസം എന്റെ നിയന്ത്രണം എനിക്ക് നഷ്ടമായി .ഞാന്‍ പൊട്ടിക്കരഞ്ഞു. സഹോദരന്റെ മരണത്തെ കുറിച്ച് അറിഞ്ഞ ചേതന്‍ ഒരാഴ്ച ആരോടും മിണ്ടിയില്ല  പിന്നീട് ആ ദുരന്തത്തിന്  ഒരു മാസത്തിന് ശേഷം  ചേതനെ  ഐപിഎല്ലിൽ പഞ്ചാബ് സ്വന്തമാക്കി .
ചേതന്‍ ഐപിഎല്‍ കോണ്‍ട്രാക്റ്റ് കിട്ടി. 1.20 കോടി രൂപക്കായിരുന്നു അവന്റെ കരാര്‍. സ്വപ്‌നം കാണുകയാണോ എന്ന് പോലും ഞാനാണ്  കരുതി.ജീവിതത്തിൽ  സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്  .അവന്റെ മികച്ച പ്രകടനങ്ങളിൽ ഏറെ അഭിമാനമുണ്ട് ” അമ്മ തന്റെ വേദന പറഞ്ഞുനിർത്തി .