വീണ്ടും വീണ്ടും ഐസിസി പുരസ്ക്കാരം നേടി ഇന്ത്യൻ താരങ്ങൾ : ഇത്തവണ നേട്ടം ഭുവിക്ക് സ്വന്തം

ഐസിസിയുടെ മാർച്ച് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് . ഇക്കഴിഞ്ഞ ഇംഗ്ലണ്ട് എതിരായ ലിമിറ്റഡ് ഓവർ പരമ്പരയിലെ മാസ്മരിക  ബൗളിംഗ് പ്രകടനമാണ് അവാർഡിന്  താരത്തെ  അർഹനാക്കിയത് .

ഇംഗ്ലണ്ട് എതിരായ ഏകദിന ,ടി:20 പരമ്പരകൾ താരം കളിച്ചിരുന്നു .
പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി താരം 2019 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ കുപ്പായം അണിഞ്ഞത് .ടി:20 പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്നായി താരം  4 വിക്കറ്റ് വീഴ്ത്തിയിരുന്നു .ടി:20 പരമ്പരയിൽ കേവലം 6.38 എക്കണോമിയിൽ മാത്രം  റൺസ് വഴങ്ങിയ താരം ഇന്ത്യയുടെ ടി:20 പരമ്പര വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു .3 മത്സര ഏകദിന പരമ്പരയിൽ താരം 6 വിക്കറ്റുകളും വീഴ്ത്തിയിരുന്നു .ഭുവനേശ്വർ കുമാറിനെ കൂടാതെ ഐസിസി പട്ടികയിൽ  അഫ്ഘാൻ സ്പിന്നർ റാഷിദ്  ഖാൻ ,സിയാൻ വില്യംസ് എന്നിവരും ഇടം നേടിയിരുന്നു  ഇവരെയെല്ലാം പിന്തള്ളിയാണ് ഭുവി അവാർഡ് നേട്ടം സ്വന്തമാക്കിയത് .

അതേസമയം ഐസിസിയുടെ മാർച്ച് മാസത്തിലെ  മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സൗത്താഫ്രിക്ക ടീമിലെ ടോപ്‌ ഓർഡർ താരമായ ലിസല്ലേ ലീയാണ് .ഇക്കഴിഞ്ഞ ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയിൽ താരം ഒരു ശതകവും കൂടാതെ  2 അർദ്ധ സെഞ്ച്വറി പ്രകടനവും പുറത്തെടുത്തിരുന്നു .

നേരത്തെ ഐസിസി  Player Of The Month  പുരസ്ക്കാരം  ഏർപ്പെടുത്തിയത് ജനുവരി മാസം മുതാലാണ് .ഐസിസി മികച്ച താരത്തിനുള്ള ജനുവരി മാസത്തെ പുരസ്‌ക്കാരം ഇന്ത്യൻ ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നേടിയിരുന്നു .ശേഷം ഫെബ്രുവരി മാസം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തും ഐസിസി നേട്ടം കരസ്ഥമാക്കിയിരുന്നു .