രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി.ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്നും പുറത്ത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്ക്സിനു ഐപിഎല്‍ ടൂര്‍ണമെന്‍റ് നഷ്ടമാകും. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ക്രിസ് ഗെയ്ലിന്‍റെ ക്യാച്ചെടുക്കുന്നതിനിടെ സംഭവിച്ച പരിക്കാണ് താരത്തിനു വിനയായത്. ക്യാച്ചെടുത്തതിനു ശേഷം ഇടംകൈയ്യില്‍ വേദനെയെ തുടര്‍ന്ന് ഡഗൗട്ടില്‍ തുടര്‍ന്നിരുന്നു.

മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ എറിഞ്ഞത്. ഓപ്പണിംഗ് ചെയ്യാനെത്തിയ ബെന്‍ സ്റ്റോക്ക്സ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. പരിക്ക് പറ്റിയ ബെന്‍ സ്റ്റോക്ക്സിനു ശേഷിച്ച ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാനാകില്ലാ എന്നാണ് ഇന്‍റിപെന്‍റന്‍റ് റിപ്പോര്‍ട്ട് ചെയ്തത്.

പരിക്കേറ്റ ബെന്‍ സ്റ്റോക്ക്സ് ഒരാഴ്ച്ച കൂടി ഇന്ത്യയില്‍ തുടരും എന്നും പരിക്കിന്‍റെ സ്ഥിതി മനസ്സിലാക്കാന്‍ എക്സറേ വ്യാഴായ്ച്ച എടുക്കും എന്നും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് വമ്പന്‍ പ്രതീക്ഷയുമായാണ് സഞ്ചു സാംസണിന്‍റെ കീഴില്‍ എത്തിയത്. എന്നാല്‍ വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുന്നത്.

ജോസ് ബട്ട്ലര്‍, ക്രിസ് മോറിസ് എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ ലൈനപ്പില്‍ ഉറപ്പുള്ള വിദേശ താരങ്ങള്‍. ലിയാം ലിവിങ്ങ്സ്റ്റോണ്‍, ഡേവിഡ് മില്ലര്‍, മുസ്തഫിസര്‍ റഹ്മാന്‍, ആന്‍ഡ്രൂ ടൈ എന്നിവരാണ് മറ്റ് വിദേശ താരങ്ങള്‍. ടോപ്പ് ഓഡറില്‍ ബാറ്റ് ചെയ്യാനും പാര്‍ട്ടൈം ബോള്‍ ചെയ്യാന്‍ കഴിവുള്ള ലിവിങ്ങ്സ്റ്റോണ്‍ ആദ്യ ലൈനപ്പില്‍ എത്തുമെന്നാണ് സൂചന