ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനങ്ങൾ :പരിഹാസ ട്രോളുമായി വിരേന്ദർ സെവാഗ്‌

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ   2 വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് മത്സരത്തിലെ തേർഡ് അമ്പയറായിരുന്ന  വീരേന്ദര്‍ ശര്‍മ. ഫിഫ്റ്റി അടിച്ച് മുന്നേറിയ  സൂര്യകുമാര്‍ യാദവിനെതിരേ വിവാദ ക്യാച്ചിന്റെ പേരില്‍ ഔട്ട് വിധിച്ച അംപയര്‍ പിന്നീട് സിക്‌സര്‍ നല്‍കേണ്ടിയിരുന്ന ബോളിലും ഔട്ട് നല്‍കിയിരുന്നു.
ഇത്തവണ വാഷിംഗ്‌ടൺ സുന്ദറാണ്  അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായത്.  സമൂഹമാധ്യങ്ങളില്‍ ക്രിക്കറ്റ് പ്രേമികളും മുന്‍ ഇന്ത്യൻ ക്രിക്കറ്റ്  താരങ്ങളുമെല്ലാം തേര്‍ഡ് അംപയറെ രൂക്ഷമായി വിമർശിക്കുന്നുണ്ട്  .പലരും ഐസിസിയോട് അമ്പയർക്കെതിരെ നടപടി എടുക്കണം എന്നുവരെ ആവശ്യപ്പെടുന്നുണ്ട് .

ഇന്ത്യന്‍ ബാറ്റിങിനിടയിൽ  പതിനാലാം  ഓവറിലായിരുന്നു തേര്‍ഡ് അംപയറുടെ ആദ്യ വിവാദ തീരുമാനം. സാം കറെന്റെ ബോളില്‍ ഫൈന്‍ ലെഗില്‍ ഡേവിഡ് മലാന്‍ സൂര്യകുമാർ ബൗണ്ടറിയിലേക്ക് അടിച്ചുവിട്ട പന്ത് ചാടി  ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമായിരുന്നു മലാന്‍ ക്യാച്ചെടുത്തതെന്നു ടിവി  റിപ്ലെകളിൽ വ്യക്തമായിരുന്നു. ഏറെ സമയമെടുത്തായിരുന്നു തേര്‍ഡ് അംപയര്‍  തന്റെ തീരുമാനം പ്രഖ്യാപിച്ചത്. അദ്ദേഹം നോട്ടൗട്ട് വിളിക്കുമെന്നാണ് ഏവരും കരുതിയത് .എന്നാൽ അദ്ദേഹം ഓൺ ഫീൽഡ് അമ്പയറുടെ സോഫ്റ്റ് സിഗ്‌നലിനൊപ്പം ഔട്ട്‌ എന്ന് തീരുമാനം കൈകൊണ്ടു . മത്സരശേഷം നായകൻ വിരാട് കോലിയും അമ്പയറുടെ തീരുമാനത്തിൽ  പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത് മൂന്നാം അമ്പയറെ രൂക്ഷമായി  കളിയാക്കികൊണ്ടുള്ള മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ ട്വീറ്റാണ് .അമ്പയർ ആ തീരുമാനം എടുത്തത് കണ്ണ് അടച്ചാണ് എന്നാണ് ട്വീറ്റിൽ വീരു പറയുന്നത് .ഏറെ രസകരമായ ഒരു ചിത്രവും മുൻ ഇന്ത്യൻ  താരം ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് .

വീരുവിന്റെ ട്വീറ്റ് കാണാം :

അതേസമയം മത്സരത്തിൽ മറ്റൊരു വിവാദ തീരുമാനവും അരങ്ങേറി .മൂന്നാം
അംപയറുടെ മറ്റൊരു വിവാദ തീരുമാനം ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു. പേസർ  ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ അപ്പര്‍ കട്ട് കളിച്ച വാഷിങ്ടണ്‍ സുന്ദറിനെ തേര്‍ഡ് മാനില്‍ വച്ച് ആദില്‍ റഷീദ് ബൗണ്ടറി ലൈൻ അരികെ  ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാല്‍ ബോള്‍ ക്യാച്ചുമ്പോള്‍ റഷീദിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തയായി റീപ്ലേകളില്‍ വ്യക്തമായി കാണാമായിരുന്നു. സിക്‌സര്‍ നല്‍കേണ്ടയിടത്ത് പക്ഷെ തേര്‍ഡ് അംപയറുടെ വിധി ഔട്ട്‌ എന്നായിരുന്നു .
ക്രിക്കറ്റ് ലോകത്ത് അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ് .

Previous articleബട്ട്ലർ ഒരു പ്രതിഭാസം : ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ – വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ
Next articleഏകദിന ക്രിക്കറ്റ് ടീമിലും സൂര്യകുമാർ യാദവ് : പ്രസീദ് കൃഷ്ണ ബൗളിംഗ് നിരയിൽ – ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു