ഏകദിന ക്രിക്കറ്റ് ടീമിലും സൂര്യകുമാർ യാദവ് : പ്രസീദ് കൃഷ്ണ ബൗളിംഗ് നിരയിൽ – ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

81583117

ഇംഗ്ലണ്ടിനെതിരായ  മൂന്ന് മത്സര   ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ  ബിസിസിഐ പ്രഖ്യാപിച്ചു   2 പുതുമുഖങ്ങൾക്ക്  കൂടി ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന  നാലാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവിന് ആദ്യമായി ഏകദിന ടീമിലേക്കും അവസരം ലഭിച്ചു .ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള വലംകൈയ്യൻ  പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ടീമിലിടം നേടിയ  മറ്റൊരു പുതുമുഖം .

എന്നാൽ ടി:20 പരമ്പരയിൽ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല .വിരാട്  കോഹ്ലി നയിക്കുന്ന ഓപ്പണറായി രോഹിത് ശർമ്മ എത്തും .
നേരത്തെ  2 താരങ്ങൾക്കും പരമ്പരയിൽ  ബിസിസിഐ വിശ്രമം അനുവദിക്കും എന്ന വാർത്തകൾ വന്നിരുന്നു  .എന്നാൽ ശക്തരായ ഇംഗ്ലണ്ടിനെതിരെ മികച്ച ടീമിനെ തന്നെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു .ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഏകദിന ടീമിലേക്ക്ം  പരിഗണിച്ചില്ല. സൂര്യകുമാര്‍, പ്രസിദ്ധ് എന്നിവർക്ക് പുറമേ  ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കും ഏകദിന ടീമില്‍ ആദ്യമായി   അവസരം ലഭിച്ചു .നേരത്തെ ടി:20 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ ക്രുനാലിന് ആദ്യമായാണ് നറുക്കുവീഴുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവ്  ഏകദിനത്തില്‍ ഇന്ത്യൻ ടീമിലേക്ക്  തിരിച്ചെത്തിയെന്നതും മറ്റൊരു പ്രത്യേകതയാണ്. വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ആൾറൗണ്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത് .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

അതേസമയം പരിക്ക് കാരണം ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കു ഏകദിനത്തിലും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. അടുത്തിടെ വിവാഹിതനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ ഒരിടവേള നൽകുവാൻ തീരുമാനിച്ചു .
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഈ മാസം 23നാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങള്‍ 26, 28 തിയ്യതികളില്‍ നടക്കും. എല്ലാ ഏകദിന മത്സരങ്ങളും പൂനൈയിലാണ് നടക്കുക .മഹാരാഷ്ട്രയിൽ അടക്കം കോവിഡ് വ്യാപിക്കുന്നതിനാൽ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല .

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ് :വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ഠാക്കൂര്‍.



Scroll to Top