ബട്ട്ലർ ഒരു പ്രതിഭാസം : ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ – വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട്  ബാറ്റിങ്ങുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ഓപ്പണര്‍ ജോസ് ബട്‌ലറെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീർ രംഗത്തെത്തി .ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്നാണ് ബട്ട്ലറെ ഗംഭീർ വിശേഷിപ്പിക്കുന്നത് .നേരത്തെ മൂന്നാം
ടി:20യിൽ 52 പന്തിൽ 83 റൺസ് നേടിയ ബട്ട്ലറുടെ കരുത്തിൽ ഇംഗ്ലണ്ട് ടീം 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു .

“ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിലെ ഒരു  പ്രതിഭാസം തന്നെയാണ്. രോഹിത് ശര്‍മയോടൊപ്പം നിലവില്‍ ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്  അദ്ദേഹം എന്ന കാര്യത്തിൽ ആർക്കും   തർക്കം കാണില്ല . ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാനാണ് ബട്‌ലറെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട് .എന്നാൽ  എന്റെ  അഭിപ്രായത്തില്‍ ഇംഗ്ലണ്ടിന്റെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്  ബട്ട്ലർ “മുൻ ഇന്ത്യൻ ഓപ്പണർ തന്റെ അഭിപ്രായം വ്യക്തമാക്കി.

“വൈവിധ്യമുള്ള ഒരുപാട് ഷോട്ടുകള്‍ പക്കലുള്ളതിനാല്‍ തന്നെ  ഏതൊരു ബൗളിംഗ് നിരയെയും അതിവേഗം സമ്മർദ്ദത്തിലാക്കുവാൻ ബട്ട്ലർക്ക് കഴിയും .ബാറ്റിങില്‍ ഇത്രയും തരം ഷോട്ടുകൾ കളിക്കുവാനറിയുന്ന  മറ്റാരെങ്കിലുമുണ്ടെന്നു ഞാന്‍ ഒരിക്കലും  കരുതുന്നില്ല.  ഫാസ്റ്റ് ബൗളര്‍മാരായാലും  സ്പിന്നര്‍മാരായാലു  ബട്ട്ലർക്ക്
അതൊരു  പ്രശ്‌നമല്ല .റിവേഴ്‌സ് സ്വീപ്പ്, സ്വിച് ഹിറ്റ് തുടങ്ങി എല്ലാം ബട്‌ലറുടെ കൈവശമുണ്ട് . ഇത്രയും മികച്ച ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല” ഗൗതം ഗംഭീർ പറഞ്ഞുനിർത്തി .