അക്തറിനെ പേടിയില്ലാ ! പേടിച്ചത് മറ്റൊരു താരത്തെ ; സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വിരേന്ദര്‍ സേവാഗ്. തന്‍റെ ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ട ബോളറെ പറ്റി ഇപ്പോള്‍ വാചാലനാവുകയാണ്. ഹോം ഓഫ് ഹീറോസ് എന്ന സ്പോര്‍ട്ട്സ് ഷോയിലാണ് അക്തര്‍, ബ്രറ്റ് ലീ എന്നിവരെക്കുറിച്ച് മനസ്സ് തുറന്നത്. താന്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് കീവിസ് താരം ഷെയിന്‍ ബോണ്ടിനെയാണെന്നും സേവാഗ് വെളിപ്പെടുത്തി.

” ഷെയിന്‍ ബോണ്ടിന്‍റെ ഡെലിവറികള്‍ ദേഹത്തേക്കാണ് സ്വിങ്ങ് ചെയ്യുന്നത്. ഓഫ് സ്റ്റംപിനു വെളിയില്‍ ബൗള്‍ ചെയ്താലും സ്വിങ്ങ് ചെയ്ത് അകത്തേക്ക് കയറും ” സ്പോര്‍ട്ട്സ് ഷോയില്‍ സേവാഗ് പറഞ്ഞു. സേവാഗിനു ഷെയിന്‍ ബോണ്ടിനെതിര തന്‍റെ ശൈലിയില്‍ കളിക്കാന്‍ കഴിഞ്ഞട്ടില്ലാ. കരിയറില്‍ ആറ് തവണെയാണ് ഷെയിന്‍ ബോണ്ടിന്‍റെ മുന്നില്‍ ഇന്ത്യന്‍ ഓപ്പണര്‍ മുട്ടുകുത്തിയത്.

image 2022 05 17T152615.755 1652781376819 1652781382956

”ബ്രെറ്റ് ലീയെ നേരിടാന്‍ എനിക്കു ഒരിക്കലും പേടിയില്ലായിരുന്നു. പക്ഷെ അക്തര്‍ അങ്ങനെയായിരുന്നില്ല. ഞാന്‍ രണ്ടു ബോളുകള്‍ ബൗണ്ടറി കടത്തിയാല്‍ അക്തര്‍ എന്തായിരിക്കും ചെയ്യുകയെന്നു പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരു ബീമറായിരിക്കാം, ചിലപ്പോള്‍ കാല്‍വിരലുകള്‍ തകര്‍ക്കുന്ന ഒരു യോര്‍ക്കറുമായിരിക്കാമെന്നും വീരേന്ദര്‍ സെവാഗ് വിശദമാക്കി. തന്റെ ബൗണ്ടറി ബൗളറായിട്ടാണ് അക്തറിനെ താന്‍ പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു

അക്തറുടെ ബോളിംഗ് ആക്ഷന്‍ പിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും, ബൗളിംഗിനിടെ കൈമുട്ട് വളയ്ക്കുന്നതും സേവാഗ് ചൂണ്ടികാട്ടി. ഇവയ്ക്കല്ലാതെ ഐസിസി എന്തിനാണ് അക്തറെ വിലക്കുക എന്ന് തമാശ രൂപേണ ചോദിക്കുകയും ചെയ്തു. അതേ സമയം ബ്രറ്റ് ലീയുടെ പന്തുകള്‍ മനസ്സിലാകുന്നത് വളരെ എളുപ്പമായിരുന്നു എന്നും സേവാഗ് കൂട്ടിചേര്‍ത്തു.

viru29032019

“സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരെല്ലാം 150-200 പന്തിൽ സെഞ്ച്വറി നേടും. അതേ നിരക്കിൽ ഞാൻ സെഞ്ച്വറി നേടിയാൽ ആരും എന്നെ ഓർക്കില്ല. എന്റെ ഐഡന്റിറ്റി സൃഷ്ടിക്കാൻ എനിക്ക് അവരെക്കാൾ വേഗത്തിൽ റൺസ് നേടേണ്ടിവന്നു. ,” സെവാഗ് കൂട്ടിച്ചേർത്തു.

നാഴികകല്ല് നോക്കാതെ 99 ലും 199 ലും സിക്സടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കുന്ന സേവാഗിനെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചയം. ഇതിനെ പറ്റിയും സ്പോര്‍ട്ട്സ് ഷോയില്‍ മുന്‍ താരം പറഞ്ഞു. ടെസ്റ്റാണെങ്കില്‍ ദിവസം മുഴുവന്‍ ക്രീസില്‍ നില്‍ക്കാനായാല്‍ 250 റണ്‍സെങ്കിലും എനിക്കു നേടാന്‍ കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 50, 100, 150, 200 എന്നിങ്ങനെ സ്‌കോറുകള്‍ എനിക്കു ക്രോസ് ചെയ്യേണ്ടിവരും. അതുകൊണ്ടു തന്നെ 90കളില്‍ ബാറ്റ് ചെയ്യുമ്പോഴും സിക്‌സറടിക്കാന്‍ എനിക്കു സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. കാരണം തന്റെ ലക്ഷ്യം 100ല്‍ നിര്‍ത്തുകയായിരുന്നില്ലെ

Previous articleഒറ്റ ഓവറില്‍ കളി ❛തിരിച്ചു പിടിച്ചു❜. ഇല്ലാത്ത റണ്ണിനോടി വിജയം ❛തിരിച്ചു കൊടുത്തു.❜
Next articleസഞ്ജുവിന്റെ മണ്ടത്തരം ; അന്ന് ഓസ്ട്രേലിയയില്‍ ഫയര്‍ ഫോഴ്സ് വരെ എത്തി