ഒറ്റ ഓവറില്‍ കളി ❛തിരിച്ചു പിടിച്ചു❜. ഇല്ലാത്ത റണ്ണിനോടി വിജയം ❛തിരിച്ചു കൊടുത്തു.❜

Tim david brutal innings scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരബാദിനു 3 റണ്‍സിന്‍റെ വിജയം. അവസാന പന്ത് വരെ ആവേശം നീണ്ട നിന്ന മത്സരത്തിലെ, വിജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരബാദ് പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി. ഹൈദരബാദ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനു നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനാണ് സാധിച്ചത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും (48) ഇഷാന്‍ കിഷനും (43) മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി. 3 വിക്കറ്റുകളുമായി ഉമ്രാന്‍ മാലിക്കാണ് മുംബൈയെ കെണിയിലാക്കിയത്.

FB IMG 1652811471848

15ാം ഓവറില്‍ തിലക് വര്‍മ്മ പുറത്തായപ്പോഴാണ് ടിം ഡേവിഡ് ക്രീസില്‍ എത്തിയത്. നടരാജനെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികളിലൂടെ ഫിനിഷിങ്ങ് സൂചന ടിം ഡേവിഡ് ആരാധകര്‍ക്കായി നല്‍കി. 17ാം ഓവര്‍ എറിയാന്‍ എത്തിയ നടരാജനെ നാലു സിക്സറുകള്‍ക്കാണ് പറത്തിയത്. അതില്‍ ഒരെണ്ണം പറന്നത് 114 മീറ്ററാണ്.

എന്നാല്‍ മത്സരത്തില്‍ വഴിത്തിരിവായ സംഭവം അവസാന പന്തില്‍ നടന്നു. ടിം ഡേവിഡ് സ്ട്രെയിറ്റ് അടിച്ച പന്ത്, നടരാജന്‍റെ കൈകളില്‍ കൊണ്ടു. അടുത്ത ഓവറില്‍ സ്ട്രെൈക്ക് ലഭിക്കാനായി ഇല്ലത്ത റണ്ണിനോടിയ സിംഗപ്പൂര്‍-ഓസ്ട്രേലിയന്‍ താരത്തിനു റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. ഹൈദരബാദിന്‍റെ കയ്യില്‍ ഇരുന്ന കളി ഒറ്റ ഓവറിലാണ് ടിം ഡേവിഡ് മാറ്റി മറിച്ചത്.

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..

18 പന്തില്‍ 3 ഫോറും 4 സിക്സും അടക്കം 46 റണ്‍സാണ് താരം നേടിയത്. ടിം ഡേവിഡ് പുറത്തായ ശേഷം അടുത്ത ഓവര്‍, ഭുവനേശ്വര്‍ കുമാര്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞതോടെ ഹൈദരബാദ് കളി തിരിച്ചു പിടിച്ചു.

Scroll to Top