സഞ്ജുവിന്റെ മണ്ടത്തരം ; അന്ന് ഓസ്ട്രേലിയയില്‍ ഫയര്‍ ഫോഴ്സ് വരെ എത്തി

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ ഈ സീസൺ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് കുതിക്കുന്നത് വളരെ ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. സഞ്ജു സാംസൺ നയിക്കുന്ന ടീം വളരെ മികവോടെയാണ് മുന്നോട്ട്  പോവുന്നത്. ലക്ക്നൗ സൂപ്പർ ജയ്ന്റ്സിനെതിരെ കൂടി രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചതോടെ പ്ലേയോഫിന്‍റെ  വാതില്‍ക്കലാണ് രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന കുന്തമുനയാണ് ഇന്ത്യന്‍ സ്പിന്നര്‍ ചഹാല്‍. ചഹലും ക്യാപ്റ്റന്‍ സഞ്ചുവും ദീര്‍ഘകാലം അടുപ്പമുള്ളവരുമാണ്. ഇപ്പോഴിതാ സഞ്ജു സാംസൺ ഒരിക്കൽ കാണിച്ച മണ്ടത്തരം  വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്  യുസ് വേന്ദ്ര ചഹൽ. 2016ൽ ഓസ്ട്രേലിയൻ പര്യടനത്തിൽ സംഭവിച്ച രസകരമായ സംഭവങ്ങളാണ് താരം ഓർത്തെടുക്കുന്നത്. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.

smekq6oljg9j5p0y 1649666606

ചഹൽ പറഞ്ഞത് ഇങ്ങനെ “2016ൽ ഓസ്ട്രേലിയ പര്യടനത്തിലാണ് സംഭവം നടക്കുന്നത്. ഞങ്ങൾ ഒരേ റൂംമേറ്റ്സായിരുന്നു. സഞ്ജു മുട്ട പൊരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇലക്ട്രിക്ക് സ്റ്റൗവിൽ പാൻ വെച്ച് മുട്ട പൊരിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ സഞ്ജു പാനിന്റെ മേലിലുള്ള പ്ലാസ്റ്റിക് കവർ അഴിച്ചു മാറ്റാൻ മറന്നിരുന്നു.

riyan parag yuzvendra chahal and sanju samson

പാൻ സ്റ്റൗവിൽ വെച്ചപ്പോൾ തന്നെ ഫയർ അലാറം അടിക്കാൻ തുടങ്ങിയിരുന്നു. എന്താണെന്ന് സംഭവിച്ചത് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല. അഗ്നിശമസേന വരെ എത്തിയിരുന്നു. അപ്പോഴായിരുന്നു പാനിലെ പ്ലാസ്റ്റിക് കവർ ആയിരുന്നു എന്ന് മനസ്സിലായത്. സംഭവം അറിഞ്ഞ സഞ്ജു ചിരിക്കാൻ തുടങ്ങി. ഇത് എങ്ങനെ സംഭവിച്ചു എന്നായിരുന്നു സഞ്ജു ചോദിച്ചത്. ഫൈൻ അടയ്‌ക്കേണ്ടി വന്നിട്ടും അവൻ ചിരിക്കുകയായിരുന്നു. അതായിരുന്നു സഞ്ജുവിനോപ്പമുള്ള രസകരമായ അനുഭവം”. ചഹല്‍ വെളിപ്പെടുത്തി