ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ഓപ്പണിംഗിനെത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ആരും കരുതിയിരുന്നില്ല.
ഒരുപക്ഷേ പരിക്ക് മാറി ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്നും അതുമല്ലെങ്കില്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമെന്നായിരുന്നു എല്ലാവരും കരുതിയത് . എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് ഇരുവരും ക്രീസിലെത്തി. ആ കൂട്ടുകെട്ട് വിജയകരമാവുകയും ചെയ്തു. ആദ്യ വിക്കില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. കോഹ്ലി 80 റൺസോടെ മത്സരത്തിൽ പുറത്താവാതെ ബാറ്റിങ്ങിൽ തിളങ്ങി .
കോലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവാണെന്ന് ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. താരം ഭാഗമായ മുംബൈ ഇന്ത്യൻസ് ടീമിന്റെ കോച്ചിങ് പാനലിലുള്ള അംഗമാണ് സഹീർ ഖാൻ .
സഹീർ ഖാൻ പറയുന്നുത് ഇപ്രകാരമാണ് “എങ്ങനെയാണ് വിരാട് ടീമിനായി ഓപ്പണ്‍ ചെയ്യാനുള്ള തീരുമാനം കൈകൊണ്ടത് എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമായി ഇന്ത്യൻ ടീമിൽ സൂര്യകുമാറിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ കളിക്കുവാൻ ഉള്ളതിനാലാണെന്ന് പറയേണ്ടി വരും. സൂര്യകുമാര്‍ ടീമിലെത്തി മൂന്നാം നമ്പറില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നാലാം ടി:20യിൽ തന്നെ കാണിച്ചുതന്നു . സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോലിക്ക് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് കോലിക്ക് തോന്നിയതെന്ന് ” സഹീര്‍ ഖാന്‍ പറയുന്നു .
അതേസമയം അന്താരാഷ്ട്ര കരിയറിൽ
ആദ്യമായിട്ടാണ് ഒരു ടി:20 മത്സരത്തിൽ നായകൻ കോഹ്ലി ഓപ്പണറായി എത്തുന്നത് .ഏഴ് വർഷങ്ങൾ മുൻപാണ് രോഹിത്തും കോഹ്ലിയും ആദ്യമായി ഒരു ഏകദിന മത്സരത്തിൽ ഓപ്പണിങ്ങിൽ എത്തിയത് .ഇംഗ്ലണ്ട് എതിരായ പരമ്പര വിജയത്തിന് ശേഷം കോഹ്ലി തുടർന്നും രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .കോഹ്ലിയുടെ ഓപ്പണിങ് പൊസിഷനിലേക്കുള്ള മാറ്റത്തെ സുനിൽ ഗവാസ്‌ക്കർ അടക്കം മുൻ ഇന്ത്യൻ താരങ്ങളും ഏറെ അഭിനന്ദിച്ചിരുന്നു .