2011 ലോകകപ്പിൽ സച്ചിൻ വഹിച്ച പങ്ക്, 2023ൽ അവൻ ആവർത്തിക്കും. സീനിയർ താരത്തെ പറ്റി ഹർഭജൻ സിംഗ്.

tendulkar world cup trophy scaled

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്തതാണ് 2011ലെ ഏകദിന ലോകകപ്പ്. ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കർ അടക്കം കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ച ലോകകപ്പ്. സീനിയർ താരം എന്ന നിലയിലും ഇതിഹാസ താരം എന്ന നിലയിലും ടൂർണമെന്റിൽ നിറഞ്ഞാടാൻ സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചിരുന്നു. മറ്റൊരു ഏകദിന ലോകകപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ അത്തരം ഒരു സാന്നിധ്യമായി മാറാൻ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ആർക്ക് സാധിക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. 2011 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ കാട്ടിയ അത്ഭുതം 2023ൽ നടക്കുന്ന ലോകകപ്പിൽ വിരാട് കോഹ്ലി ആവർത്തിക്കുമെന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.

2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ടീമിൽ യുവതാരമായി വിരാട് കോഹ്ലി ടീമിൽ ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം മറ്റൊരു ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അതിനുള്ള വലിയ അവസരം തന്നെയാണ് ഇന്ത്യയ്ക്ക് വന്നുചേർന്നിരിക്കുന്നത്. ഈ അവസരം കോഹ്ലി നന്നായി വിനിയോഗിക്കും എന്നാണ് ഹർഭജൻ സിംഗ് പ്രതീക്ഷിക്കുന്നത്. “വരാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് വലിയ പങ്കു തന്നെയുണ്ട്. 2011 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയ്ക്കായി വഹിച്ച പങ്ക് 2023ൽ കോഹ്ലി ആവർത്തിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ സിംഗ് പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“യഥാർത്ഥത്തിൽ ഇന്ത്യൻ ടീം വിരാട് കോഹ്ലിയിൽ ഒരുപാട് സമ്മർദ്ദം ചെലുത്താൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അതിനുപകരമായി ഉത്തരവാദിത്തപരമായ തീരുമാനങ്ങൾ കൈകൊണ്ട് കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കണം. കോഹ്ലി അവന്റെ ജോലി കൃത്യമായി ചെയ്യും. മറ്റുള്ളവർ അവരുടെ ഉത്തരവാദിത്വവും നന്നായി ചെയ്യാൻ ശ്രമിക്കുക. കോഹ്ലിയെ വളരെ ഫ്രീയായി തന്നെ വിടുക. സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവ് വിരാട് കോഹ്‌ലിക്കുമുണ്ട്. അത്ര മികച്ച ചാമ്പ്യൻ ബാറ്ററാണ് കോഹ്ലി.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

2023ൽ ഇന്ത്യയിൽ ലോകകപ്പ് നടക്കുമ്പോൾ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യൻ ടീമിനുള്ളത്. 2011ൽ ഗ്യാരി ക്രിസ്ത്യൻ കോച്ചായ സമയത്താണ് ഇന്ത്യ അവസാനമായി ലോകകപ്പ് സ്വന്തമാക്കിയത്. അന്ന് ഇന്ത്യൻ മണ്ണിൽ ഒരു പടയോട്ടം തന്നെയായിരുന്നു കാണാൻ സാധിച്ചത്. മഹേന്ദ്ര സിംഗ് ധോണി എന്ന നായകന്റെ കീഴിൽ ഇന്ത്യൻ നിര കിരീടത്തിൽ മുത്തമിട്ട നിമിഷങ്ങൾ ഇന്ത്യൻ ജനതയ്ക്ക് എന്നും അഭിമാനം തന്നെയാണ്. ദ്രാവിഡ് എന്ന പരിശീലകന്റെ കീഴിൽ 2023ൽ ഇന്ത്യയ്ക്ക് ഇത് ആവർത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

Scroll to Top