പതിവ് തെറ്റ് ആവര്‍ത്തിച്ച് വീരാട് കോഹ്ലി. സെഞ്ചുറിക്കായി കാത്തിരിക്കണം

ഇംഗ്ലണ്ടെതിരെയുള്ള എകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 260 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ ഉണ്ടായിരുന്നത്. വിജയലക്ഷ്യം ചേസ് ചെയ്യാനെത്തിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 3 വിക്കറ്റാണ് നഷ്ടപ്പെട്ടത്.

ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി എന്നിവരുട വിക്കറ്റാണ് നഷ്ടപ്പെട്ടത്. ടോപ്ലെയാണ് 3 പേരുടേയും വിക്കറ്റുകള്‍ എടുത്തത്. അവസാന മത്സരം നടന്ന മാഞ്ചസ്റ്ററില്‍ എല്ലാ കണ്ണുകളും വീരാട് കോഹ്ലിയിലേക്കായിരുന്നു. എന്നാല്‍ പതിവുപോലെ തുടങ്ങി പതിവ് തെറ്റ് ആവര്‍ത്തിച്ചാണ് വീരാട് കോഹ്ലി മടങ്ങിയത്.

നേരിട്ട ഒന്‍പതാം ബോളിലാണ് വീരാട് കോഹ്ലി ആദ്യ റണ്‍സെടുത്തത്. പിന്നീട് 3 ബൗണ്ടറികള്‍ അടിച്ച് വീരാട് കോഹ്ലി ഫോമിന്‍റെ സൂചന നല്‍കിയെങ്കിലും രണ്ടാം ഏകദിനത്തിന്‍റെ തനിയാവര്‍ത്തനമാണ് കണ്ടത്. ഓഫ് സ്റ്റംപിനു പുറത്തു പോയ പന്തില്‍ എന്‍സൈഡ് എഡ്ജായാണ് വീരാട് മടങ്ങിയത്. 22 പന്തില്‍ 17 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത്.

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നടക്കുന്ന വിന്‍ഡീസ് ടി20, ഏകദിന പരമ്പരയില്‍ കോഹ്ലിക്ക് വിശ്രമം അനുവദിച്ചട്ടുണ്ട്. ഇനി ഏഷ്യാ കപ്പിലായരിക്കും താരത്തിന്‍റെ സേവനം ലഭ്യമാവുക.

Previous articleഷോര്‍ട്ട് ബോള്‍ കെണിയൊരുക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ. തകര്‍പ്പന്‍ ക്യാച്ചുമായി രവീന്ദ്ര ജഡേജ
Next articleഓള്‍റൗണ്ട് പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. സെഞ്ചുറിയുമായി റിഷഭ് പന്ത്. ഇംഗ്ലണ്ട് കീഴടക്കി ഇന്ത്യ