ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ഏറെ ആവേശകരമായ തുടക്കം ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് വീണ്ടും ഒരിക്കൽ കൂടി ടോസ് നഷ്ടമായി. ഇംഗ്ലണ്ടിലെ തുടർച്ചയായ ഏഴാം ടെസ്റ്റ് മത്സരത്തിലാണ് കോഹ്ലിക്ക് ടോസ് തന്നെ ലഭിക്കാതെ പോകുന്നത്. മത്സരത്തിൽ ടോസ് നേടിയെങ്കിലും ആശാവഹമായ ഒരു തുടക്കമല്ല ഇംഗ്ലണ്ട് ടീമിന് പക്ഷേ ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി മാറി. ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ് ആദ്യത്തെ ഓവറിൽ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.
എന്നാൽ ആദ്യ ദിനത്തെ മത്സരത്തിൽ ഏറെ ചർച്ചയായി മാറുന്നത് ഇംഗ്ലണ്ട് ടീം ബാറ്റിംഗിലെ ഇരുപത്തിയൊന്നാം ഓവർ മാത്രമാണ് ഓപ്പണർ റോറി ബെൺസിനെ ആദ്യ ഓവറിൽ നഷ്‍ടമായിയെങ്കിലും മറ്റൊരു ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡോൺ സിബ്ലിക്ക് ഒപ്പം മനോഹരമായിയിട്ടാണ് മൂന്നാം നമ്പറിൽ ബാറ്റിംഗിന് എത്തിയ സാക്ക് ക്രോളി ബാറ്റിങ് തുടർന്നത്. താരം 68 പന്തിൽ നിന്നായി നാല് ഫോറുകൾ ഉൾപ്പെടെ മികവോടെ ബാറ്റ് ചെയ്യുമ്പോൾ സിറാജിനെ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് പിടിച്ചുപുറത്താക്കി മുഹമ്മദ് സിറാജ് വിക്കറ്റ് വീഴ്ത്തി. പക്ഷേ ഈ വിക്കറ്റിന് മുൻപും അതിനും ശേഷവും നടന്ന ചില രസകരമായ സംഭവങ്ങൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായി മാറി കഴിഞ്ഞു അതിനൊപ്പം കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ വാക്കുകളും ഏറെ ചിരിപടർത്തി
ഇരുപത്തിയൊന്നാം ഓവറിലെ മൂന്നാം പന്തിൽ സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിക്കുവാനായി നായകൻ കോഹ്ലി നൽകിയ റിവ്യൂ പാഴായിരുന്നു. ആ ഒരു പന്തിൽ അദ്ദേഹം ഔട്ട് അല്ലെന്നാണ് ടിവി അമ്പയറും വിധിച്ചത്. കോഹ്ലിയുടെ ഒരു തെറ്റായ തീരുമാനം കാരണമാണ് ഒരു റിവ്യൂ അവിടെ നഷ്ടമായത് എങ്കിലും ആ ഓവറിലെ അഞ്ചാം പന്തിൽ സമാനമായ ഒരു കാഴ്ചക്കാണ് ക്രിക്കറ്റ് ആരാധകർ ഏവരും സാക്ഷിയായത്. ഇത്തവണ സാക്ക് ക്രോളിയുടെ ബാറ്റിൽ പന്ത് ഉരസി എന്ന് ഉറപ്പുണ്ടായിരുന്ന വിക്കറ്റ് കീപ്പർ റിഷാബ് പന്ത് ഓൺ ഫീൽഡ് അമ്പയർ മുൻപാകെ ഏറെ അപ്പീൽ ചെയ്തത് രസകരമായി പക്ഷേ താരത്തിന്റെ വിക്കറ്റ് നൽകുവാൻ അമ്പയർ തയ്യാറായില്ല.
അതേസമയം റിഷാബ് പന്തിന്റെ മാത്രം നിർബന്ധപ്രകാരം നായകൻ കോഹ്ലി വീണ്ടും ഒരു റിവ്യൂ നൽകുവാനായി ഏറെ സാഹസിമായി തയ്യാറായി എങ്കിലും ഇത്തവണ മൂന്നാം അമ്പയർ വിശദമായ പരിശോധനകൾക്ക് ശേഷം ഔട്ട് നൽകി. സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിച്ച ആ നിമിഷം കോഹ്ലി ഏറെ രസകരമായ ചിരി സമ്മാനിച്ചെങ്കിലും റിഷാബ് പന്തിന് മാത്രമാണ് ആരാധകർ പലരും ആ ഒരു വിക്കറ്റിന്റെ ക്രെഡിറ്റ് നൽകുന്നത് പക്ഷേ ഈ സംഭവങ്ങൾ എല്ലാം നടക്കുന്ന ആ ഓവർ സമയത്ത് വിക്കറ്റിന് പിന്നിൽ ഇന്നും ധോണിയുടെ ഉപദേശവും ഒപ്പം അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് കൂടി മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ സഞ്ജയ് മഞ്ജരേക്കർ കമന്ററിയിലെ വാക്കുകൾ ആരാധകർ ചർച്ചയാക്കി മാറ്റുകയാണ്. നിലവിൽ സോഷ്യൽ മീഡിയയിലടക്കം മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ട്രോളുകളായി മാറി കഴിഞ്ഞു