കുരുക്കുമായി ബുംറ . മനോഹര ഇൻസ്വിങറെന്ന് ആരാധകർ :കാണാം റെക്കോർഡ് സൃഷ്ടിച്ച വീഡിയോ

Bumrah

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക്‌ ആവേശ തുടക്കം. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ജോറൂട്ടിനും സംഘത്തിനും വെല്ലുവിളി ഉയർത്തുകയാണ് ഇന്ത്യൻ ബൗളർമാർ. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തന്നെ ടോസ് ഭാഗ്യം തുണച്ച ഇംഗ്ലണ്ട് ടീമിന് പക്ഷേ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്മായി. ഏറെ ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷന്റെ ഭാഗവുമാണ്. അതിനാൽ തന്നെ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞത് ഒന്നും ആഗ്രഹിക്കുന്നില്ല.

അതേസമയം മത്സരത്തിന്റെ ഒന്നാം ഓവർ തന്നെ ഇംഗ്ലണ്ട് ആരാധകർക്ക്‌ ഞെട്ടിക്കുന്ന ഓർമയായി മാറി. ആദ്യ ഓവർ എറിഞ്ഞ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ അഞ്ചാം പന്തിലാണ് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്സ്മാൻ റോറി ബേൺസ് വിക്കറ്റ് വീഴ്ത്തിയത്. അഞ്ചാം പന്തിൽ ബുംറ എറിഞ്ഞ മനോഹരമായ ഇൻസ്വിങ്ങർ താരത്തിന്റെ വിക്കറ്റ് തന്നെ നഷ്ടമാക്കിയപ്പോൾ ഇംഗ്ലണ്ടിൽ മറ്റൊരു നേട്ടം ബുംറ കരസ്ഥമാക്കി.

Read Also -  സഞ്ജുവിന്റെ "ക്യാപ്റ്റൻസ്" ഇന്നിങ്സ്. ജയസ്വാളിനെ സെഞ്ച്വറി നേടാനും സഹായിച്ചു.

ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി ബുംറ മാറി. റോറി ബെൺസിനെതിരെ താരം ആദ്യത്തെ ഓവറിൽ തുടർച്ചയായി മൂന്ന് ഔട്ട്സ്വിങ് പന്തുകൾ എറിഞ്ഞിരുന്നു. എന്നാൽ താരം അഞ്ചാം പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ് പന്തിലൂടെ ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്‌സ്മാന്റെ എല്ലാ പ്രതീക്ഷയും ഉടൻ നഷ്ടമാക്കി

ഇന്ത്യൻ പ്ലെയിങ് ഇലവൻ രോഹിത് ശർമ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ ) അജിഖ്യ രഹാനെ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ്‌ സിറാജ്, മുഹമ്മദ്‌ ഷമി, ബുംറ, ഷാർദൂൽ താക്കൂർ

Scroll to Top