എന്തുകൊണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം അവന് നൽകിയില്ല : പരമ്പര വിജയത്തിലും രോഷാകുലനായി കോഹ്ലി

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഏഴ് റണ്‍സിന് വിജയിച്ചതോടെ  ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സേ നേടാനായുള്ളൂ. എട്ടാമനായിറങ്ങിയ സാം കറന്‍ കാഴ്ചവെച്ച അത്ഭുത ബാറ്റിംഗ്  പോരാട്ടത്തെ അതിജീവിച്ചാണ് കൊഹ്ലിയുടെയും സംഘത്തിന്റെയും   വിജയം. സാം കരൺ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .

എന്നാൽ മത്സരശേഷം പുരസ്‌ക്കാരദാന  ചടങ്ങിൽ ഏറെ നാടകീയമായി വിരാട് കോഹ്ലി മത്സരത്തിലെ  മാൻ ഓഫ് ദി മാച്ച് തീരുമാനത്തിന് എതിരെ രംഗത്ത് എത്തിയത് ക്രിക്കറ്റ് ലോകത്തെ ഏറെ ചർച്ചയായി .  ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റും 30 റൺസും നേടിയ  പേസർ ഷാർദുൽ താക്കൂറിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കാത്തത് തന്നെ ഏറെ  അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി അഭിപ്രായപ്പെട്ടു . പരമ്പരയിൽ ഉടനീളം നന്നായി മികവോടെ  പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം അർഹിച്ചിരുന്നുവെന്നും കോലി മത്സര ശേഷം പറഞ്ഞു. നേരത്തെ പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്ക്കാരം നേടിയത് ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയർസ്റ്റോയാണ് .താരം പരമ്പരയിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും നേടി .

അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 329 റണ്‍സ് നേടിയപ്പോള്‍ ടീമിനെ മുന്നൂറ് കടത്തിയത് ക്രുനാലിനൊപ്പം ഏഴാം വിക്കറ്റില്‍ താക്കൂറിന്‍റെ  വെടിക്കെട്ട് ബാറ്റിംഗ്  പ്രകടനമായിരുന്നു. ഇരുവരും 45 റണ്‍സ് ചേര്‍ത്തു. 21 പന്ത് നേരിട്ട താക്കൂര്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 30 റണ്‍സെടുത്താണ് മടങ്ങിയത് .താരം മത്സരത്തിൽ നേടിയ 2 പുൾ  ഷോട്ട്  സിക്സറുകൾ ഇംഗ്ലണ്ട് താരങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു .കൂടാതെ ബൗളിങ്ങിൽ 10 ഓവർ എറിഞ്ഞ  താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു . ഏറെ
നിർണായകമായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലറുടെ വിക്കറ്റ് നേടിയത് താക്കൂർ തന്നെയായിരുന്നു .ഡേവിഡ് മലാന്‍(50), ലയാം ലിവിംഗ്‌സ്റ്റണ്‍(36), ആദില്‍ റഷീദ്(19) എന്നിവരും താക്കൂറിന്റെ ഇരകളായി മടങ്ങി .

Previous articleഇത്തവണ കാണികളില്ലാത്ത ഐപിൽ : വമ്പൻ മാറ്റങ്ങളോടെ എത്തുന്ന ഐപിഎല്ലിൽ ചില സർപ്രൈസുകളും – അറിയാം ഇത്തവണത്തെ ഐപിൽ കാഴ്ചകൾ
Next articleജയിച്ചത് ഇന്ത്യ മത്സരത്തിലെ ഹീറോയായത് സാം കരൺ :ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തി താരത്തിന്റെ ബാറ്റിംഗ് – കാണാം സാം കരൺ നേടിയ അപൂർവ്വ റെക്കോർഡുകൾ