പകരത്തിനു പകരം. ഷാക്കീബിനു പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമായി വിരാട് കോഹ്ലി

ബംഗ്ലാദദേശ് – ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചെറിയ സ്കോര്‍ ലക്ഷ്യമാക്കി പിന്തുടര്‍ന്ന ബംഗ്ലാദേശിനു മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ ഷാന്‍റോയെ നഷ്ടമായപ്പോള്‍ അനമുള്‍ ഹഖിനെ (14) പത്താം ഓവറില്‍ സിറാജ് വീഴ്ത്തി. സീനിയര്‍ താരമായ ഷാക്കീബ് അല്‍ ഹസ്സന്‍ അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യക്ക് ആശങ്കയായി.

താരത്തിന്‍റെ വിക്കറ്റ് വീഴ്‌ത്തി വാഷിങ്ങ് ടണ്‍ സുന്ദര്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ഷാക്കീബിനെ പുറത്താക്കാന്‍ അതി മനോഹരമായ ക്യാച്ചാണ് വിരാട് കോഹ്ലി പൂര്‍ത്തിയാക്കിയത്. ഒറ്റ കയ്യിലാണ് വിരാട് കോഹ്ലി ക്യാച്ച് പൂര്‍ത്തിയാക്കിയത്‌.

നേരത്തെ ഇന്ത്യയുടെ ബാറ്റിംഗില്‍ വിരാട് കോഹ്ലി അത്ഭുതകരമായ ഫീല്‍ഡിലൂടെയായിരുന്നു പുറത്തായത്. ലിറ്റണ്‍ ദാസ് ക്യാച്ച് പിടിക്കുമ്പോള്‍ ഷാക്കീബായിരുന്നു ബോളര്‍. ഈ വിക്കറ്റിനു പകരം വയ്ക്കാനും ഈ ക്യാച്ചിലൂടെ കോഹ്ലിക്ക് കഴിഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ41.2 ഓവറിൽ 186 റൺസ് നേടുന്നതിനിടെ എല്ലാവരുടേയും വിക്കറ്റ് നഷ്ടമായി. 73 റണ്‍സ് നേടിയ കെല്‍ രാഹുലാണ് ടീം ഇന്ത്യയുടെ ടോപ്പ് സ്കോററായത്. ബംഗ്ലാദേശിനായി ഷാക്കീബ് അല്‍ ഹസ്സന്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എബാദത്ത് ഹൊസൈന്‍ 4 വിക്കറ്റ് വീഴ്ത്തി.