ഐപിൽ പതിനഞ്ചാം സീസണിലെ മത്സരങ്ങൾ പാതിവഴിയിലേക്ക് എത്തുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരിലും വലിയ വേദനയായി മാറുന്നത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. ഈ സീസണിൽ ഇതുവരെ അർദ്ധ സെഞ്ച്വറികൾ പോലും നേടാനായി കഴിഞ്ഞിട്ടില്ലാത്ത കോഹ്ലി കരിയറിലെ ഏറ്റവും മോശം ഫോമിൽ കൂടിയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഇന്നലെ രാജസ്ഥാൻ എതിരായ കളിയിൽ വെറും 9 റൺസിൽ പുറത്തായ കോഹ്ലി ഈ സീസണിൽ ഇതിനകം തന്നെ രണ്ട് തവണ ഗോൾഡൻ ഡക്കിൽ പുറത്തായിട്ടുണ്ട്.
കൂടാതെ മോശം ബാറ്റിങ് ഫോമിലുള്ള കോഹ്ലി ബാംഗ്ലൂർ ടീമിന്റെ ടോപ് ഓർഡറിൽ അടക്കം വലിയ തലവേദനയായി മാറി കഴിഞ്ഞു. വിരാട് കോഹ്ലിയുടെ മോശം ഫോം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകളെ കൂടി ബാധിക്കുമോയെന്നതാണ് ഇന്ത്യൻ ടീമും ആരാധകരും ഭയക്കുന്നത്.
എന്നാൽ ഇപ്പോൾ കോഹ്ലിക്ക് നിർണായകമായ ഒരു ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. കോഹ്ലി ഉടനെ ഈ സീസൺ ഐപിഎല്ലിൽ നിന്നും റസ്റ്റ് വാങ്ങി ഒരൽപ്പം ബ്രേക്ക് എടുക്കണമെമെന്നാണ് രവി ശാസ്ത്രിയുടെ ഉപദേശം.ഈ ഐപിൽ സീസണിൽ വെറും 128 റൺസ് മാത്രം അടിച്ച കോഹ്ലിക്ക് മേൽ എല്ലാ ബൗളർമാരും അധിപത്യം നേടുന്ന കാഴ്ചയാണ് കാണാനാകുന്നത്. അതിനാൽ തന്നെ കോഹ്ലി ഒരിടവേള അടിയന്തരമായി എടുക്കണമെന്നാണ് ശാസ്ത്രി അഭിപ്രായം
‘കോഹ്ലി അവന്റെ കരിയറിലെ മോശം കാലം തന്നെയാണ് ഇപ്പോൾ നേരിടുന്നത്. അതിനാൽ തന്നെ എല്ലാ അർഥത്തിലും ഒരിടവേളയിലേക്ക് അദ്ദേഹം നീങ്ങണം. ചില കാര്യങ്ങളിൽ ഒരു അതിര് നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം വർഷം തുടർച്ചയായി മൂന്ന് ഫോർമാറ്റിലും കളിച്ച ഒരു താരമാണ് അവൻ.
ഇതിനകം തന്നെ ഐപിൽ ക്രിക്കറ്റിൽ എല്ലാ കളികളും കളിച്ചു. എന്നാൽ ഒരിക്കൽ പോലും മികവിലേക്ക് എത്താനായി കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിച്ച വിരാട് കോഹ്ലി ഇനിയും ആറോ ഏഴോ വർഷങ്ങളിൽ കളിക്കാനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സീസണിലെ ഐപിഎല്ലിൽ തുടർന്ന് കളിക്കരുത്. ഒരു ബ്രേക്ക് എടുക്കൂ ” രവി ശാസ്ത്രി ഉപദേശം വിശദമാക്കി.