ഓരോ മത്സരങ്ങളിലും ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .താരത്തിന്റെ കരിയറിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി.ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനിടയിലാണ് താരം അപൂർവ്വ റെക്കോർഡ് നേടിയത് .
ഏകദിനത്തില്‍ ഒരു ബാറ്റിങ് പൊസിഷനില്‍ 10,000 റണ്‍സ് തികച്ച ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ മാത്രം കളിച്ചാണ് കോലി 10,000 റൺസുകൾ നേടിയത് .
പൂനെയില്‍ നടക്കുന്ന ഇംഗ്ലണ്ട് എതിരായ രണ്ടാം ഏകദിനത്തില്‍ 20 റണ്‍സ് നേടിയതോടെയാണ് ഇന്ത്യന്‍ നായകന്‍ മൂന്നാം നമ്പറിൽ 10,000 റണ്‍സ് തികച്ചത്.ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം നമ്പറിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് മൂന്നാം നമ്പറിലും നേരത്തേ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട് . മൂന്നാം നമ്പറിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്ത റെക്കോർഡ് പോണ്ടിങ്ങിന് സ്വന്തമാണ് .
പോണ്ടിങ് മൂന്നാം നമ്പറിൽ പോണ്ടിങ് 12,662 റൺസ് നേടിയിട്ടുണ്ട് .ഒരു ബാറ്റിംഗ് പൊസിഷനിൽ 10000 റൺസ് നേടുവാൻ സച്ചിന് 211 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ പോണ്ടിങ് 253 253 ഇന്നിങ്‌സുകളിലാണ് 10,000 തികച്ചത്. പക്ഷെ കോലിക്കു ഈ നാഴികക്കല്ല് പിന്നിടാന്‍ വെറും 190 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
പൂനെ ഏകദിനത്തിൽ തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യക്ക് കോലി-രാഹുല്‍ സഖ്യം രക്ഷക്കെത്തി. ഇരുവരും 67 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 23 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. പിന്നാലെ കോലി 62 പന്തില്‍ ഏകദിന കരിയറിലെ 62-ാംമത്തെയും രാഹുല്‍ 66 പന്തില്‍ പത്താമത്തെയും അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ഇവരുടെ മുന്നേറ്റം 32-ാം ഓവറില്‍ ആദില്‍ റഷീദ് പൊളിച്ചു. കോലി(79 പന്തില്‍ 66) കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ ക്യാച്ചില്‍ പുറത്തായി .വീണ്ടും ഒരിക്കൽ കൂടി കോഹ്ലി സെഞ്ച്വറി നേടാതെ പുറത്തായത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി .