കോവിഡ് നിയമത്തെ കുറിച്ചോർക്കാതെ സ്റ്റോക്സ് : മുന്നറിയിപ്പ് നൽകി അമ്പയർ

Ben 1024x683 1

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടയിൽ മൈതാനത്ത് കൊവിഡ് നിയമം മറന്ന ഇംഗ്ലണ്ട് ടീം ആൾറൗണ്ടർ ബെൻ സ്റ്റോക്സിന് താക്കീത് നല്‍കി അംപയർമാർ .
പൂനെയില്‍ വച്ച് നടക്കുന്ന മത്സരത്തിനിടയിലാണ് ഏറെ ഗൗരവകരമായ തെറ്റ് സ്റ്റോക്സിന്റെ ഭാഗത്ത് നിന്നുണ്ടായത് .ഇന്ത്യൻ ബാറ്റിങിനിടയിൽ ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ പുരട്ടിയതിനാണ് താരത്തിന്  താക്കീത് ലഭിച്ചത് . കൊവിഡ്  മഹാമാരി സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന മത്സരങ്ങള്‍ക്കായി  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകരിച്ച നിയമമാണ് സ്റ്റോക്ക്സ് തെറ്റിച്ചത്.
ഇക്കാര്യം  ഇംഗ്ലണ്ട് നായകൻ  ജോസ് ബട്ട്ലറോട് വ്യക്തമാക്കിയാണ്  അമ്പയർമാർ സ്റ്റോക്സിന് താക്കീത് നല്‍കിയത് .

ഇന്ത്യൻ ഇന്നിങ്സിലെ നാലാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ബെന്‍ സ്റ്റോക്ക്സ് നിയമം മറന്നത്. റീസ് ടോപ്ലിക്ക് പന്ത് നല്‍കുന്നതിനിടയിലാണ് ബെന്‍ സ്റ്റോക്ക്സ് പന്തില്‍ തുപ്പല്‍ പുരട്ടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അംപയര്‍  ഉടനടി തന്നെ സ്റ്റോക്ക്സിന് താക്കീത് നല്‍കുകയായിരുന്നു. ഐസിസിയുടെ പുതുക്കിയ നിയമം അനുസരിച്ച്  പന്തിൽ തുപ്പൽ പുരട്ടുന്നത് കുറ്റകരമാണ് .ഇത് തെറ്റിക്കുന്ന കളിക്കാര്‍ക്ക് ആദ്യം താക്കീതും വീണ്ടും ആവര്‍ത്തിച്ചാല്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയും നല്‍കും. 

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

നേരത്തെ ജൂലൈ 8ന് വെസ്റ്റ് ഇന്‍ഡീസുമായി നടന്ന പരമ്പരയിലും  ബെന്‍ സ്റ്റോക്ക്സ് സമാനമായ രീതിയിൽ  ഇതേ കുറ്റം  ചെയ്തിരുന്നു. പന്തില്‍ തുപ്പല്‍ പുരട്ടുന്നത് കണ്ടാല്‍ പന്ത് വൃത്തിയാക്കിയ ശേഷം മത്സരം  പുനരാരംഭിക്കാവൂവെന്നാണ് ഐസിസി നിര്‍ദ്ദേശം.  ഇതും ഇന്നത്തെ മത്സരത്തിൽ അമ്പയർമാർ പാലിച്ചു .

Scroll to Top