ഏഷ്യാ കപ്പ് ടൂർണമെന്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദുബായില്‍ എത്തി. 6 ടീമുകള്‍ അടങ്ങുന്ന ടൂര്‍ണമെന്‍റ് ആഗസ്റ്റ് 27 നാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 11 നാണ് ഫൈനല്‍ പോരാട്ടം. ആഗസ്റ്റ് 28 ന് ദുബായിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യന്‍ ടീമിന്‍റെ മത്സരം
കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ, അതിനുള്ള തയ്യാറെടുപ്പുകളും ടീം ആരംഭിച്ചിട്ടുണ്ട്. അതിനുള്ള പരിശീലനവും ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. മോശം ഫോമിലൂടെ കടന്നു പോകുന്ന വീരാട് കോഹ്ലിയുടെ ബാറ്റിലേക്കാണ് എല്ലാ കണ്ണുകളും. വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്‌ക്കുമെതിരായ ഇന്ത്യയുടെ അവസാന രണ്ട് പരമ്പരകളിലും ഇല്ലാതിരുന്ന താരം ആറ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നത്.
33-കാരനായ താരം പരിശീലന സെക്ഷനില്‍ പങ്കെടുത്തിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണ ബാറ്റിങ്ങ് നടത്തുന്ന കോഹ്ലിയേയാണ് കാണാന്‍ സാധിക്കുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്‌ദീപ് സിംഗ് എന്നിവരെ നെറ്റ്‌സിൽ നേരിട്ടു. ചാഹലിനും അശ്വിനുമെതിരെ പോലും സ്റ്റെപൗട്ട് ചെയ്ത് ബൗണ്ടറികള്‍ അടിക്കുന്നത് വീഡിയോയില്‍ കാണാം.
എന്തായാലും വീരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.