മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ വാശിയേറിയ പോരാട്ടവുമായി ന്യൂസിലാൻഡ് ടീം. ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ഇന്ത്യൻ ഓപ്പണർമാർ നൽകിയത് മികച്ച ഒരു തുടക്കം.ശുഭ്മാൻ ഗിൽ : അഗർവാൾ സഖ്യം തുടക്കം മുതലേ ആക്രമിച്ച് തന്നെ കളിച്ചപ്പോൾ കിവീസ് ബൗളർമാർക്ക് ഉത്തരം ഇല്ലാതെ പോയി. എന്നാൽ ആദ്യ ദിനം തന്നെ മുംബൈയിലെ പിച്ചിൽ നിന്നും ടേൺ കണ്ടെത്തിയ അജാസ് പട്ടേൽ പിന്നീട് ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിംഗിനെ തകർത്തു. കേവലം രണ്ട് ഓവർ ഗ്യാപ്പിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
80 റൺസ് നീണ്ടുനിന്ന ഒന്നാം വിക്കറ്റ് കൂട്ടുകേട്ട് ഗിൽ വിക്കറ്റ് വീഴ്ത്തി പൊളിച്ച അജാസ് പട്ടേൽ അടുത്ത ഓവറിൽ പൂജാര, കോഹ്ലി എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ഡബിൾ സ്ട്രൈക്ക് നൽകി. 44 റൺസ് അടിച്ച ശേഷമാണ് ഗിൽ വിക്കറ്റ് നഷ്ടമായത് എങ്കിലും ഒരിക്കൽ കൂടി ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാൻ താരത്തിന് സാധിച്ചില്ല.
ശേഷം എത്തിയ പൂജാര, നായകൻ വിരാട് കോഹ്ലി എന്നിവർ ഡക്കിൽ പുറത്തായി. പൂജാര മനോഹരമായ ഒരു ബോളിൽ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ കോഹ്ലി ഒരു വിവാദ തീരുമാനത്തിലൂടെയാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. ഓൺ ഫീൽഡ് അമ്പയർ കോഹ്ലി ബോളിൽ ഔട്ട് വിധിച്ചെങ്കിലും നായകൻ കോഹ്ലി ബാറ്റ് ആദ്യം ബൗളിൽ തട്ടിയെന്നുള്ള ഉറച്ച വിശ്വാസത്തിൽ റിവ്യൂ നൽകി.
എന്നാൽ അനേകം തവണകൾ റിവ്യൂ പരിശോധിച്ചെങ്കിലും മൂന്നാം അമ്പയർ ഔട്ട് തീരുമാനത്തിൽ ഉറച്ചുനിന്നു. ഏറെ വിവാദപരമായ ഈ തീരുമാനം വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ചു. ഒരുവേള ബാറ്റ് ആൻഡ് പാഡ് രണ്ടിലും വളരെ സംശയാസ്പദമായി തട്ടിയെന്നുള്ള തോന്നൽ സൃഷ്ടിച്ച ഈ ബോളിൽ മൂന്നാം അമ്പയർ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് കൂടി തുടക്കം കുറിച്ച് കഴിഞ്ഞു. ഈ പുറത്താകൽ പിന്നാലെ നാണക്കേടിന്റെ നേട്ടങ്ങൾ കൂടി വിരാട് കോഹ്ലിക്ക് സ്വന്തമായി.ഈ വർഷം നാലാം തവണയാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ ഡക്കായി പുറത്തായത്.ഇതോടെ ഒരു വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം തവണ ഡക്കിൽ പുറത്താകുന്ന ടെസ്റ്റ് നായകൻമാരുടെ പട്ടികയിൽ വിരാട് കോഹ്ലി എത്തി.
കൂടാതെ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഏറ്റവും അധികം തവണ ഡക്കിൽ പുറത്തായവരുടെ ലിസ്റ്റിൽ മൂന്നാമതും കോഹ്ലി എത്തി.താരം പത്താം തവണയാണ് ടെസ്റ്റ് ക്യാപ്റ്റൻ റോളിൽ എത്തിയ ശേഷം റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്.13 തവണ ഇപ്രകാരം പുറത്തായ സ്റ്റീഫൻ ഫ്ളമിങ് ഈ ലിസ്റ്റിൽ ഒന്നാമനാണ്