ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തിയ പ്രകടനത്തില്‍ ബിസിസിഐ തൃപ്തരല്ലാ. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍റിനോടുമാണ് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞത്. ബാക്കിയുള്ള മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ വിജയിക്കുകയും, മറ്റ് ഫലങ്ങളും നോക്കിയാണ് ഇന്ത്യക്ക് സെമിഫൈനല്‍ പ്രവേശനം സാധ്യമാവുകയുള്ളു.
അതേ സമയം ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചില്ലെങ്കില്‍ കോഹ്ലിയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ടി20 ലോകകപ്പിനു ശേഷം ടി20 നായക സ്ഥാനം ഒഴിയും എന്ന് കോഹ്ലി പറഞ്ഞിരുന്നു. എന്നാല്‍ ടി20 ലോകകപ്പിലെ മോശം പ്രകടനം ഏകദിന നായക സ്ഥാനവും ഭീക്ഷണിയിലായിരിക്കുകയാണ്.
” ബോർഡിന് അതൃപ്തിയുണ്ട്. അദ്ദേഹത്തിന്റെ (വിരാട്) ഏകദിന ക്യാപ്റ്റൻസിയിലും ഇപ്പോൾ ഗുരുതരമായ സംശയമുണ്ട്. എന്നാൽ മൂന്ന് മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്, ഏതെങ്കിലും അവസരത്തിൽ ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞാൽ സാഹചര്യം മാറാം. പക്ഷേ, ഇപ്പോൾ, നിങ്ങൾ എന്നോടോ ആരെങ്കിലോടോ ചോദിച്ചാൽ, വിരാട് എന്ന ഏകദിന ക്യാപ്റ്റൻ എന്നതിൽ സംശയമുണ്ട് ” ഒരു ഒഫീഷ്യല്‍ പറയുന്നു.
പുതിയ ക്യാപ്റ്റന്‍ ആര് എന്ന് പറയാന്‍ നേരത്തെ സാധിക്കില്ലാ എന്നും, ലോകകപ്പിനു ശേഷം ദ്രാവിഡ് ഹെഡ് കോച്ചായി എത്തുകയും അദ്ദേഹത്തോട് ആലോചിച്ച് ചെയ്യുകയും വേണം എന്നും ഒഫീഷ്യല്‍ പറഞ്ഞു.
വീരാട് കോഹ്ലി ഇതുവരെ നാല് ഐസിസി ഈവന്‍റുകളിലാണ് നയിച്ചട്ടുള്ളത്. 2017 ചാംപ്യന്‍സ് ട്രോഫി, 2019 ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്‍റുകളില്‍ നയിച്ചു. എന്നാല്‍ ഇതുവരെ ഒരു ടൂര്‍ണമെന്‍റ് പോലും വിജയിക്കാന്‍ ഇതുവരെ സാധിച്ചില്ലാ. അവസാനമായി 2013 ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യ നേടിയത്.