ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം വിന്‍ഡീസിലാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. 3 ഏകദിനങ്ങളും അഞ്ചു ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന രണ്ട് ടി20 മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിലാണ് നടക്കുക.
നേരത്തെ ഏകദിന ടീമിനെ പ്രഖ്യാപിച്ച ബിസിസിഐ ഇനി ടി20 സ്ക്വാഡ് പ്രഖ്യാപിക്കാനുണ്ട്. സെലക്ടർമാർ ഉടൻ തന്നെ ടി20 ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. T20 ടീമിനായി ആരാധകർ കാത്തിരിക്കുമ്പോൾ, സ്ക്വാഡില്‍ സൂപ്പര്‍ താരം വീരാട് കോഹ്ലി ഉണ്ടാവില്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് കോഹ്ലി ബിസിസിഐയോടും ടീം മാനേജ്‌മെന്റിനോടും സെലക്ടർമാരോടും അഭ്യർത്ഥിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. അതിനാൽ അദ്ദേഹം കരീബിയൻ പര്യടനം പൂർണ്ണമായും നഷ്ടപ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിന്റെ ഭാഗമായ താരം പരിക്ക് കാരണം കളിച്ചിരുന്നില്ലാ
അതേസമയം ടി20 ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് രവിചന്ദ്ര അശ്വിന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം തിളങ്ങിയിരുന്നു.
ടി20 പരമ്പരയിൽ കോഹ്‌ലിക്ക് വിശ്രമം നൽകുമ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവർ ഫോർമാറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കുമെന്നാണ് സൂചന. പാണ്ഡ്യ, ഋഷഭ് എന്നിവരെല്ലാം ലഭ്യമാവുന്ന സാഹചര്യത്തിൽ രോഹിതിന്റെ ഉപനായകൻ ആരെയാണ് പരമ്പരയിലെത്തുക എന്നത് കണ്ടറിയണം. ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയിലും രോഹിതിന്റെ ഡെപ്യൂട്ടിയെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം നിര ടീമിനെ ഋഷഭ് ക്യാപ്റ്റനാക്കിയപ്പോൾ അയർലൻഡിനെതിരായ പാണ്ഡ്യയാണ് നയിച്ചത്.