വിരാട് കോഹ്ലിയെ കണ്ടു പഠിക്കണം. ശാരീരിക്ഷമതയില്‍ യുവാക്കള്‍ തോറ്റു പോകും

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിറ്റായ താരമാണ് വിരാട് കോഹ്ലി. ഇപ്പോഴിതാ അതിനെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി. 2021-22 സീസണില്‍ വിരാട് കോഹ്ലി ഒഴിച്ച് 23 സെന്‍ട്രല്‍ കരാറുള്ള ഇന്ത്യന്‍ താരങ്ങള്‍ പരിക്ക് കാരണമോ ശാരീരികഷമത ഇല്ലാത്തതിനാല്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ വന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

70 താരങ്ങളുടെ 96 സങ്കീര്‍ണ പരിക്കുകളാണ് എന്‍സിഎ മെഡിക്കല്‍ ടീം ചിക്തസിച്ചത്. ഇതില്‍ 25 ഇന്ത്യന്‍ എ ടീം, 1 അണ്ടര്‍-19 താരം 7 സീനിയര്‍ വുമണ്‍ ടീം അംഗങ്ങള്‍, 14 സംസ്ഥാന ടീം താരങ്ങളും ഉള്‍പ്പടുന്നുണ്ട്.

വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ് അദ്ദേഹം തന്നെ നോക്കുന്നതിനാല്‍ ഇതുവരെ ഹാംസ്ട്രിങ്ങോ മറ്റ് മസില്‍ പരിക്കുകളോ വന്നിട്ടില്ലെന്ന് ബിസിസിഐ ഉദ്യോഗ്സ്ഥന്‍ പറഞ്ഞു. ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയ പല താരങ്ങള്‍ക്കും വിരാട് കോഹ്ലിയേക്കാള്‍ പത്ത് വയസ്സിനു ഇളപ്പമുള്ളവരാണ്. യുവതാരങ്ങളായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യര്‍, കെ എസ് ഭരത്, കമേലേഷ് നാഗര്‍ഗോട്ടി, രാഹുല്‍ ചാഹര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും

Previous articleകൊച്ചിക്ക് വീണ്ടും ഐപിഎല്‍ ടീമിനെ ലഭിച്ചേക്കും. പുതിയ പദ്ധതികള്‍ ഇങ്ങനെ
Next article7ാം ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യന്‍ വനിതകള്‍. ലങ്കാദഹനവുമായി പെണ്‍പട