കൊച്ചിക്ക് വീണ്ടും ഐപിഎല്‍ ടീമിനെ ലഭിച്ചേക്കും. പുതിയ പദ്ധതികള്‍ ഇങ്ങനെ

അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന വനിത ഐപിഎല്ലിലെ ടീമുകളില്‍ ഒരു ടീമിനെ കൊച്ചി ആസ്ഥാനമാക്കി ലഭിക്കുമെന്നാണ് സൂചന. ആദ്യം 5 ടീമുകളായിരിക്കും പ്രഥമ ഐപിഎല്ലിനുണ്ടാവുക. വനിതാ ഐപിഎല്‍ ടീമിനെ വില്‍ക്കാന്‍ ബിസിസിഐയുടെ മുന്‍പില്‍ രണ്ട് വഴികളാണുള്ളത്.

ഒന്ന് സോണിന്‍റെ അടിസ്ഥാനത്തിലും രണ്ടാമതായി പുരുഷ ഐപിഎല്‍ ടീമുകള്‍ ഉള്ള നഗരത്തിനു നല്‍കുന്നതും. സോണ്‍ അടിസ്ഥാനത്തിലാണ് കൊച്ചിയുടെ പേര് ഷോര്‍ട്ട്ലിസ്റ്റ് ആയിരിക്കുന്നത്.

  • Dharamsala/Jammu (North zone)
  • Pune/Rajkot (West)
  • Indore/Nagpur/Raipur (Central)
  • Ranchi/Cuttack (East)
  • Kochi/Visakhapatnam (South)
  • Guwahati (North-East).

നിലവില്‍ പുരുഷ ഐപിഎല്‍ ടീമുകളുള്ള അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളാണ് മറ്റൊരു ഒപ്ഷന്‍

വരുന്ന ആഴ്ച്ചയില്‍ കൂടുന്ന ബിസിസിഐ യോഗത്തില്‍ ഇതിന്‍മേല്‍ ചര്‍ച്ച ചെയ്യും. തീരുമാനം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എടുക്കും.

ആകെ മൊത്തം 20 മത്സരങ്ങളുണ്ടാവും. രണ്ട് വേദിയിലായിട്ടാണ് മത്സരങ്ങള്‍. പ്ലേയിങ്ങ് ഇലവനില്‍ 5 വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം. അതില്‍ ഒരു താരം ഐസിസിയുടെ അസോസിയേറ്റ് രാജ്യത്ത് നിന്നാകണം.