ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ടെസ്റ്റ് പരമ്പര ജയം കൂടി കരസ്ഥമാക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ജൈത്രയാത്ര തുടരുമ്പോൾ മുന്‍ താരങ്ങളില്‍ നിന്നെല്ലാം വന്‍ പ്രശംസകളാണ് താരത്തിനു ലഭിക്കുന്നത്.
കിവീസിന് എതിരെ പരമ്പര ജയത്തോടെ നാട്ടിൽ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യൻ ടീം നേടിയത്.50 ടെസ്റ്റ് ജയങ്ങളിൽ ഇന്ത്യൻ ടീമിനോപ്പം പങ്കാളിയായ താരമെന്നുള്ള റെക്കോർഡ് കൂടി കരസ്ഥമാക്കിയ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനാണ് വിരാട് കോഹ്ലി എന്നും പറഞ്ഞ ഇർഫാൻ പത്താൻ കോഹ്ലി ഇതിനകം നേടിയ അപൂർവ്വമായ റെക്കോർഡുകൾ എക്കാലവും എല്ലാ ക്രിക്കറ്റ് പ്രേമികളും ഓർത്തിരിക്കുമെന്നും പറഞ്ഞു.മുംബൈയിൽ കിവീസിനെതിരെ 374 റൺസ് ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ കൂടി അടിസ്ഥാനത്തിൽ എറ്റവും വലിയ ഒരു ജയമാണ് നേടിയത്. കൂടാതെ നാട്ടിൽ വർഷങ്ങളായി ഒരു ടീമിന് പരമ്പര ജയം നൽകാതെ റെക്കോർഡ് അപൂർവ്വമാക്കി മാറ്റുകയാണ് നായകൻ കോഹ്ലി
മുംബൈയിലെ ഇന്ത്യൻ ടീമിന്റെ വമ്പൻ ജയത്തിന് പിന്നാലെ ട്വീറ്റിലൂടെയാണ് ഇർഫാൻ പത്താൻ നായകനായ വിരാട് കോഹ്ലിയെ പുകഴ്ത്തിയത്.”ഞാൻ മുൻപ് പല തവണകളിൽ പറഞ്ഞത് പോലെ വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യൻ ടീം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകൻ.നിലവിൽ 59.09എന്നുള്ള ടെസ്റ്റ് വിജയശരാശരിയുള്ള നായകനാണ് കോഹ്ലി. ഈ പട്ടികയിൽ രണ്ടാമതുള്ള നായകന് വെറും 45 ശതമാനമാണ് വിജയശതമാനം “മുൻ ഇന്ത്യൻ താരം ട്വീറ്റ് ചെയ്തു.
വീരാട് കോഹ്ലി ഇന്ത്യയില്‍ 31 ടെസ്റ്റ് മത്സരങ്ങള്‍ നയിച്ചപ്പോള്‍ 24 മത്സരങ്ങളില്‍ വിജയം കണ്ടപ്പോള്‍ 5 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. വെറും 2 എണ്ണത്തില്‍ മാത്രമാണ് തോല്‍വി നേരിട്ടത്.