മുംബൈയില്‍ ജനിച്ച്, മുംബൈയില്‍ റെക്കോഡിട്ട്, മുംബൈക്കായി സമ്മാനിച്ച് അജാസ് പട്ടേല്‍ മടങ്ങുന്നു.

Ajaz patel

മുംബൈയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിംഗ്സില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ച പന്ത് വാങ്കടെ സ്റ്റേഡിയത്തില്‍ വരുന്ന മൃൂസിയത്തില്‍ സമ്മാനമായി നല്‍കി അജാസ് പട്ടേല്‍. ഇത് മൂന്നാം തവണെയാണ് ഒരു ഇന്നിംഗ്സില്‍ പത്ത് വിക്കറ്റ് നേട്ടം ഒരു ബോളര്‍ കൈവരിക്കുന്നത്. മത്സരത്തില്‍ അണിഞ്ഞ ജേഴ്സിയും അജാസ് പട്ടേല്‍ മുംബൈ ക്രിക്കറ്റ് അസോസിഷേയനു സമ്മാനം നല്‍കി.

33 വയസ്സുകാരനായ താരം മുംബൈയിലാണ് ജനിച്ചത്. ന്യൂസിലന്‍റിനായി കളിച്ച് ഇന്ത്യക്കെതിരെ മുംബൈയില്‍ തന്നെ റെക്കോഡ് നേടാന്‍ അജാസ് പട്ടേലിനു സാധിച്ചു. 47.5 -12-119-10 എന്നിങ്ങിനെയായിരുന്നു അജാസ് പട്ടേലിന്‍റെ ബോളിംഗ് ഫിഗര്‍. രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് കൂടി താരം വീഴ്ത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ താരത്തിനു താരങ്ങളെല്ലാം ഒപ്പിട്ട ഇന്ത്യന്‍ ജേഴ്സി സമ്മാനമായി നല്‍കിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ വിജയ് പാട്ടീലും ന്യൂസിലന്‍റ് താരത്തെ ആദരിച്ചു. ” എനിക്കും എന്‍റെ കുടുംബത്തിനും വലിയൊരു നിമിഷമാണിത്. മുംബൈയില്‍ നേടാനായത് സ്പെഷ്യല്‍ നേട്ടമാണ് ” അജാസ് പട്ടേല്‍ പറഞ്ഞു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
20211206 145502

” ഒരുപാട് കഠിനധ്വാനം ചെയ്തു. ഒരുപാട് സമയം ഐസൊലേഷനില്‍ കഴിയേണ്ടി വന്നു. ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം. വിവിധ റോളുകള്‍, വിവിധ വെല്ലുവിളികള്‍. വിവിധ സാഹചര്യങ്ങളില്‍ പന്തെറിയുക…എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലാ. എന്റെ കരിയറിലെ ഒരു വലിയ നിമിഷമായിരുന്നു, ഞാൻ നാട്ടിലേക്ക് പോകുമ്പോൾ ഒരുപാട് ആളുകൾക്ക് നന്ദി പറയാൻ ഉണ്ട്. സവിശേഷമായ എന്തെങ്കിലും നേടിയതിൽ ഭാഗ്യം തോന്നുന്നു, ”അജാസ് പട്ടേല്‍ കൂട്ടിച്ചേർത്തു.

Scroll to Top